ഗാനകുലപതി ഹംസാക്ക അനുസ്മരണം : ഗസല്‍മഴയും മാപ്പിളപ്പാട്ടും പെയ്തിറങ്ങി

കോട്ടക്കല്‍: ഹാര്‍മോണിയവും തബലയും മാത്രം ഉപകരണങ്ങളാക്കി ആസ്വാദകരില്‍ സംഗീതലോകം തീര്‍ത്ത രണ്ടത്താണി ഹംസ വിടപറഞ്ഞിട്ട് നവംബര്‍ 21ന് ഒരു വര്‍ഷം പിന്നിട്ടു. മാപ്പിളപ്പാട്ടിന്‍െറ സുല്‍ത്താനായ ഹംസാക്കയുടെ ഓര്‍മ പുതുക്കി ശിഷ്യന്മാരും സുഹൃത്തുക്കളും വീണ്ടും ഒത്തുകൂടി. പുത്തനത്താണി ചാന്നേരി ദര്‍ഗ ഷരീഫില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അനുസ്മരണവും കലാവിരുന്നും സംഘടിപ്പിച്ചത്. വ്യത്യസ്ത ആലാപന ശൈലിയില്‍ ആരാധക മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ പാട്ടുകള്‍ പാടിയാണ് കലാകാരന്മാര്‍ അനുസ്മരണം ഹൃദ്യമാക്കിയത്. പാടിപ്പതിഞ്ഞ അദ്ദേഹത്തിന്‍െറ പാട്ടുകള്‍ ഒരിക്കല്‍കൂടി കേള്‍ക്കാന്‍ ശ്രോതാക്കളും ആരാധകരും വീണ്ടുമത്തെി. ജീവിച്ചിരിക്കുമ്പോള്‍ പരിഗണനയോ ബഹുമതിയോ ലഭിച്ചില്ളെങ്കിലും കലാകാരന്‍ എന്ന നിലയില്‍ ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ രോഗത്തിന്‍െറ അവശതയിലും പാട്ടിനെ സ്നേഹിക്കുകയായിരുന്നുവെന്ന് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തവര്‍ ഓര്‍മിച്ചു. ജിലാനി ഉസ്താദ്, എന്‍.എസ്. അലി വളാഞ്ചേരി, ശിഹാബ് അരീക്കോട് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഹംസയുടെ നിറമുള്ള ഓര്‍മയില്‍ നല്ലവന്‍ മുഹമ്മദ്, വളാഞ്ചേരി ഹംസ, നിസാര്‍ വേങ്ങര തുടങ്ങി പതിനഞ്ചോളം സുഹൃത്തുക്കളാണ് അരങ്ങിലത്തെിയത്. മുതിര്‍ന്ന ഗായകര്‍ക്കൊപ്പം മാസ്റ്റര്‍ അസദും വേദിയിലത്തെിയതോടെ ചാന്നേരി മഖാം പരിസരത്ത് ഇശല്‍മഴ പെയ്തിറങ്ങി. വൈലത്തൂരിലെ മാഗ്ന സൗണ്ടാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. മാഗ്ന ബാബു, റാഫി, രണ്ടത്താണി ഹംസയുടെ മകന്‍ അഷ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.