എടവണ്ണ: അനുമതി സമ്പാദിച്ച് എടവണ്ണ പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭൂമാഫിയ കന്നിടിച്ച് കടത്തുന്നു. ജിയോളജി, റവന്യൂ വകുപ്പില്‍നിന്ന് വീടുവെക്കാനുള്ള അനുമതി നേടിയാണ് കുന്നുകള്‍ മാഫിയകള്‍ ഇടിച്ചു നിരത്തുന്നത്. കെ.എന്‍.ജി റോഡിനോട് ചേര്‍ന്നുള്ള കുന്നുകള്‍ അപ്രത്യക്ഷമാകുന്നതിന് പിന്നില്‍ ഭൂമാഫിയ റാക്കറ്റാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകരടക്കമുള്ളവര്‍ ആരോപിക്കുന്നു. നിലമ്പൂര്‍ ബൈപാസ് റോഡിന്‍െറ പ്രവൃത്തിക്കാണെന്ന് കാണിച്ചാണ് ഇവര്‍ അനുമതി സമ്പാദിക്കുന്നത്. എടവണ്ണ ചെരുമണ്ണിലെ പാതയോരത്തെ കുന്നിലെ മണ്ണ് ദിവസങ്ങള്‍ക്ക് മുമ്പ് ബൈപാസിന്‍െറ പേരില്‍ ഇടിച്ചു നിരത്തിയിരുന്നു. ചൊവ്വാഴ്ച മുതല്‍ സീതി ഹാജി പാലത്തിന് സമീപത്തെ ചോലക്കല്‍ കുന്നിലാണ്് മണ്ണടുക്കല്‍ ആരംഭിച്ചിരിക്കുന്നത്. നവംബര്‍ 22 മുതല്‍ 26 വരെയുള്ള ദിവസത്തിനകം മണ്ണ് നീക്കം ചെയ്യാനാണ് ഓര്‍ഡര്‍ വാങ്ങിയിട്ടുള്ളത്. എന്നാല്‍, ഈ ദിവസങ്ങള്‍ക്കുള്ളില്‍ ഒരുമലതന്നെ ഇല്ലാതാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. നേരിയ തോതില്‍ മണ്ണെടുക്കാനായി റവന്യൂ, ജിയോളജി വകുപ്പുകള്‍ നല്‍കുന്ന അനുമതിയുടെ അടിസ്ഥാനത്തിലാണ് ദിവസവും നൂറുകണക്കിന് ലോഡുകള്‍ സംഘം കടത്തുന്നതനും പരാതി ഉയര്‍ന്നിട്ടുണ്ട്. ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് അനുമതി നേടുന്നതെന്നും സ്ഥലം അധികൃതര്‍ പരിശോധിക്കാറില്ളെന്നും പരാതികളുണ്ട്. ഇപ്രകാരം അനുമതി നേടികൊടുത്ത് റോഡരികിലെ കുന്നുകള്‍ നിരപ്പാക്കി നല്‍കുന്ന സംഘംതന്നെ എടവണ്ണയില്‍ പ്രവര്‍ത്തിക്കുന്നതായി ആരോ പണമുണ്ട്. ഇതിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ കരീം മുണ്ടേങ്ങര ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. വിവിധ സര്‍വേ നമ്പറുകളില്‍ അനുമതി തേടി ഒരേ സ്ഥലത്ത് നിന്നുതന്നെ പലതവണ കുന്നിടിച്ചു നിരപ്പാക്കുന്നുവെന്നാണ് പരാതി. കഴിഞ്ഞ മാസം കൊളപ്പാടില്‍ അനധികൃത മണ്ണെടുപ്പിനിടയില്‍ മണ്ണ് മാന്തിയന്ത്രത്തിന് മുകളില്‍ കുന്നിടിഞ്ഞ് വീണ് യുവാവ് മരണപ്പെടാനിടയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.