ഡയാലിസിസ് കെയറിന് 25 ലക്ഷം സ്വരൂപിക്കും

നിലമ്പൂര്‍: നിലമ്പൂര്‍ ജില്ല ആശുപത്രി കേന്ദ്രീകരിച്ചുള്ള സെക്കന്‍ഡറി തല പാലിയേറ്റിവ് കെയര്‍ സെന്‍ററിന്‍െറ പ്രവര്‍ത്തനത്തിന് 25 ലക്ഷം രൂപ സമാഹരിക്കാന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഡയാലിസിസ് ചെയ്യേണ്ട രോഗികളെ സഹായിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. ഫെബ്രുവരി ആദ്യവാരം പൊതു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് ഫണ്ട് സ്വരൂപിക്കും. ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് വിധേയരാവുന്ന പാവപ്പെട്ട രോഗികളെ സഹായിക്കാനായി നടപ്പാക്കിയ സ്പര്‍ശം പദ്ധതി കാര്യക്ഷമമാക്കാനും തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനായും ആര്യാടന്‍ ഷൗക്കത്ത് ജനറല്‍ കണ്‍വീനറായും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി വിനോദ് പി. മേനോന്‍ ട്രഷററായും കമ്മിറ്റിക്ക് രൂപം നല്‍കി. ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ ടി.പി. അഷറഫലി, ഇസ്മായില്‍ മുത്തേടം, സറീന മുഹമ്മദലി, ആശുപത്രി സുപ്രണ്ട് ഡോ. സിമാമു, ആര്യാടന്‍ ഷൗക്കത്ത്, വിനോദ് പി. മേനോന്‍, പാലിയേറ്റിവ് കോഓഡിനേറ്റര്‍ കെ.എം. ബഷീര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.