പ്രതിഷേധം പടരുന്നു

അരീക്കോട്: ജനങ്ങളെ പെരുവഴിയിലാക്കിയ നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കലിനെതിരെ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരീക്കോട്ട് പ്രകടനം നടത്തി. നൗഷര്‍ കല്ലട, പി. ഷിമില്‍, റാഷിദ് ചീമാടന്‍, എം.കെ. ഇബ്രാഹിം, പി.കെ. ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മഞ്ചേരി: കോര്‍പറേറ്റുകളുടെ പ്രിയം പിടിച്ചുപറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പരിഷ്കരണങ്ങള്‍ സാധാരണക്കാരെ ആത്മഹത്യയുടെ വക്കിലത്തെിച്ചെന്ന് കുറ്റപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മക ആത്മഹത്യസമരം നടത്തി. നോട്ടു നിരോധനത്തിനെതിരെ കച്ചേരിപ്പടി ഹെഡ്പോസ്റ്റ് ഓഫിസിനുമുന്നിലായിരുന്നു പ്രതീകാത്മക കൂട്ട ആത്മഹത്യസമരം. റഷീദ്, ജില്ല പഞ്ചായത്ത് അംഗം പി.ആര്‍. രോഹില്‍നാഥ്, അക്ബര്‍ മിനായി, ഷബീര്‍ കുരിക്കള്‍, മഅ്റൂഫ് പട്ടര്‍കുളം, ഫൈസല്‍ പാലായി, രാമദാസ് പട്ടര്‍കുളം, ബിനു ബാഷിദ്, ഷൈജല്‍ പട്ടര്‍കുളം, ഹനീഫ ചെറുകുളം, ഹാഷിദ് ആനക്കയം, അലവിക്കുട്ടി പുല്ലാര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മഞ്ചേരി: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മഞ്ചേരി ഹെഡ്പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. എം. റഹ്മാന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മഞ്ചേരി: കേന്ദ്ര സര്‍ക്കാറിനും നരേന്ദ്രമോദിക്കുമെതിരെ മഞ്ചേരിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കമാല്‍, റസാഖ്, അന്‍വര്‍ നെന്‍മിനി, നജീബ്, മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കി. കൊണ്ടോട്ടി: ‘എ.ഐ.വൈ.എഫ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി എസ്.ബി.ഐയിലേക്ക് മാര്‍ച്ച് നടത്തി. ജില്ല സെക്രട്ടറി പി.ടി. ഷറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി. സാലിഹ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം അഡ്വ. കെ.കെ. സമദ്, ജില്ല കമ്മിറ്റി അംഗം സി.പി. നിസാര്‍, സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി ഇ. കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. അഷ്റഫ് നെയ്യന്‍ സ്വാഗതവും അസീസ് ബാവ നന്ദിയും പറഞ്ഞു. കുടിവെള്ള വിതരണം എടവണ്ണപ്പാറ: ബാങ്കുകളില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് എടവണ്ണപ്പാറ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടിവെള്ള വിതരണം നടത്തി. ടൗണ്‍ കമ്മിറ്റി പ്രസിഡന്‍റ് അല്‍ജമാല്‍ നാസര്‍, മാധവന്‍, കെ. വേദവ്യാസന്‍, സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.