നിര്‍മാണ മേഖലയിലും പ്രതിസന്ധി

പൊന്നാനി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ നിര്‍മാണ മേഖലയിലും കടുത്ത പ്രതിസന്ധി നേരിടുന്നു. നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ വാങ്ങാനും ആളുകള്‍ക്ക് കഴിയുന്നില്ല. ചില്ലറ നോട്ടുകള്‍ ആവശ്യത്തിനില്ലാത്തതാണ് കാരണം. 500, 1000 രൂപ നോട്ടുകള്‍ കടക്കാര്‍ വാങ്ങാന്‍ തയാറാവുന്നില്ല. തൊഴിലാളികള്‍ക്ക് കൂലി നല്‍കാനും പ്രയാസപ്പെടുകയാണ്. 650-750 രൂപ കൂലി വാങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ വളരെ പ്രതിസന്ധിയിലാണ്. അതേസമയം, സിമന്‍റിനും കമ്പിക്കും വില കൂടിവരികയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.