കിണറിനരികില്‍ കക്കൂസ് മാലിന്യം തള്ളി

കൊണ്ടോട്ടി: കക്കൂസ് മാലിന്യം റോഡില്‍ തള്ളിയതിനാല്‍ കിണര്‍ ഉപയോഗശൂന്യമായി. വെട്ടുകാട് ചെറുമുറ്റം റോഡിലെ കരുവന്‍ചിറയിലാണ് സംഭവം. റോഡില്‍നിന്ന് കുത്തിയൊലിച്ച മാലിന്യം സമീപത്തെ കിണറ്റിലേക്ക് ഒലിച്ചിറങ്ങിയാണ് വെള്ളം ഉപയോഗശൂന്യമായത്. മേഖലയിലെ 10ലധികം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറാണ് മലിനമായത്. പരിസരത്ത് ദുര്‍ഗന്ധം പരന്നതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യം ഒഴുക്കിയത് കണ്ടത്. മാലിന്യം തള്ളിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആരോഗ്യവകുപ്പിനും കൊണ്ടോട്ടി പൊലീസിനും പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.