പുസ്തകങ്ങളുമായി വിദ്യാര്‍ഥികളത്തെി; ഗോത്രമുഖിയില്‍ ഇനി വായനമധുരം

കരുവാരകുണ്ട്: കാടിന്‍െറ മക്കള്‍ക്ക് അക്ഷര മധുരമേകാന്‍ പുസ്തകപ്പൊതിയുമായി വിദ്യാര്‍ഥിക്കൂട്ടമത്തെി. കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് നെല്ലിക്കലടി പട്ടികവര്‍ഗ കോളനിയിലെ ഗോത്രമുഖി വായനശാലയിലേക്കുള്ള സമ്മാനവുമായത്തെിയത്. കരുവാരകുണ്ട് എസ്.ഐ പി. ജ്യോതീന്ദ്രകുമാര്‍ മുന്‍കൈയെടുത്ത് കഴിഞ്ഞ വര്‍ഷമാണ് കോളനിയില്‍ ലൈബ്രറി തുടങ്ങിയത്. കഴിഞ്ഞദിവസം കോളനി സന്ദര്‍ശിച്ച വിദ്യാര്‍ഥികളോട് പുസ്തകങ്ങളുടെ കുറവ് ലൈബ്രേറിയനും ബിരുദ വിദ്യാര്‍ഥിനിയുമായ ലിജിഷ സൂചിപ്പിച്ചിരുന്നു. അതിന്‍െറ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ പുസ്തകങ്ങള്‍ സമാഹരിച്ച് നല്‍കിയത്. വാര്‍ഡ് അംഗം പി. ശശിധരന്‍ പുസ്തകങ്ങള്‍ കൈമാറി. വി. ശബീറലി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസര്‍ എം. മനോജ്, ലിജിഷ, പ്രവീണ്‍, ഷിനിയ, അഞ്ജലി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.