പാടങ്ങളില്‍ ഓലചുരുട്ടി പുഴു; നെഞ്ചിടിപ്പേറി കര്‍ഷകര്‍

പുലാമന്തോള്‍: പാടശേഖരത്തില്‍ ഓലചുരുട്ടി പുഴുവിന്‍െറ തേര്‍വാഴ്ചയില്‍ കര്‍ഷകന്‍െറ നെഞ്ചിടിപ്പേറുന്നു. തെക്കന്‍ പാലൂര്‍ പാടശേഖരത്തിലാണ് ഓലചുരുട്ടി പുഴുവും വെളുത്ത പാറ്റകളും തേര്‍വാഴ്ച നടത്തുന്നത്. വളര്‍ച്ചയത്തെിയ നെല്‍ചെടികളാണ് പുഴുശല്യം കാരണം നശിക്കുന്നത്. നെല്‍ച്ചെടിയുടെ പച്ചനിറം മുഴുവന്‍ പുഴുക്കള്‍ തിന്നുതീര്‍ക്കുന്നത് കാരണം പാടശേഖരത്തിലെ നെല്‍ച്ചെടികളാകെ വെളുത്ത നിറമായിട്ടുണ്ട്. തുടര്‍ന്ന് ഇവ ഉണങ്ങി നശിക്കുകയാണ് പതിവ്. ഇതോടൊപ്പംതന്നെ ഒരുതരം വെളുത്ത പാറ്റകളും പാടശേഖരം കൈയേറിയിട്ടുണ്ട്. ഇവയും നെല്‍ച്ചെടികള്‍ക്ക് ഭീഷണിയാവുകയാണ്. പുഴുശല്യത്തില്‍നിന്ന് നെല്‍ച്ചെടിയെ സംരക്ഷിക്കാന്‍ എന്ത് വേണമെന്നും കര്‍ഷകര്‍ക്കറിയുന്നില്ല. പലതരം മരുന്നുകളും പ്രയോഗിച്ച് നോക്കുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷകര്‍ക്ക് ആവശ്യമായ സമയങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ പുലാമന്തോള്‍ കൃഷിഭവനില്‍ സ്ഥിരം കൃഷി ഓഫിസറില്ളെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്. നിലവില്‍ ഏലംകുളം കൃഷിഭവനിലെ ഓഫിസര്‍ക്കാണ് ചാര്‍ജ് നല്‍കിയിട്ടുള്ളത്. പാലൂര്‍ പാടശേഖരത്തിലെ സാധാരണക്കാരായ നെല്‍കര്‍ഷകര്‍ ബാങ്കുകളില്‍നിന്ന് ലോണെടുത്തും ആഭരണങ്ങള്‍ പണയപ്പെടുത്തിയും മറ്റുമാണ് നെല്‍കൃഷിക്കിറങ്ങുന്നത്. മുമ്പ് ഞാറു പറിക്കാന്‍ നേരത്ത് പാടശേഖരത്തില്‍ വെള്ളമില്ലാത്ത ആധിയിലായിരുന്നു. ഇപ്പോര്‍ നിറകതിര്‍ നിറഞ്ഞു നില്‍ക്കുന്ന നെല്‍ച്ചെടികളാണ് ഓലചുരുട്ടി പുഴു തിന്നു നശിപ്പിക്കുന്നത്. ഇതോടെ കടം കയറിയ കര്‍ഷകന്‍െറ നെഞ്ചിടിപ്പേറുകയാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചെങ്കിലും ഫലം കാണുന്നില്ളെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.