മലപ്പുറം: സിവില്‍ സ്റ്റേഷനില്‍ കാറിനടിയില്‍ ബോംബ് വെച്ചെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം തയാറാക്കാനുള്ള പൊലീസ് ശ്രമം വിജയിച്ചില്ല. സ്ഫോടനം നടന്ന കാറിന് സമീപമുണ്ടായിരുന്ന അരീക്കോട് സ്വദേശിയുടെ സഹായത്തോടെ വിദഗ്ധര്‍ കഴിഞ്ഞ രണ്ടുദിവസമായി പ്രതിയുടെ രേഖാചിത്രം തയാറാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കറുത്ത ബാഗുമായി ഒരാളെ സംഭവ സ്ഥലത്തിന് സമീപം കണ്ടെന്നാണ് ഏക ദൃക്സാക്ഷിയായ ഇദ്ദേഹം മൊഴിനല്‍കിയത്. എന്നാല്‍, ഈ വ്യക്തിയുടെ രൂപമോ മറ്റു സൂചനകളോ ഓര്‍ത്തെടുക്കാനാകുന്നില്ല. ധരിച്ച വസ്ത്രത്തെക്കുറിച്ച് സൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും ഇതും കൃത്യമല്ളെന്നാണ് അന്വേഷണസംഘം പറയുന്നത്. സ്ഫോടനത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഇദ്ദേഹം അതിന്‍െറ ആഘാതത്തില്‍നിന്ന് മുക്തനാവാത്തതാകും ഈ അവ്യക്തതക്ക് കാരണമെന്ന് പൊലീസ് കരുതുന്നു. സമയമെടുത്താണെങ്കിലും ഇദ്ദേഹം നല്‍കുന്ന വിവരങ്ങളുടെ സഹായത്താല്‍ പ്രതിയുടെ രേഖാചിത്രം തയാറാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ചുമതലയുള്ള മലപ്പുറം നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി പി.ടി. ബാലന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ലഭ്യമായ വിവരങ്ങളും സൂചനകളും അടിസ്ഥാനമാക്കി ധൃതിയില്‍ രേഖാചിത്രം തയാറാക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന് ഡി.ജി.പിയുടെ നിര്‍ദേശമെന്ന് അറിയുന്നു. നേരത്തെ ജിഷ വധക്കേസില്‍ അന്വേഷണ സംഘം തയാറാക്കിയ രേഖാചിത്രം വ്യാപക വിമര്‍ശനത്തിനിടയാക്കിയ അനുഭവമുള്ളതിനാലാണ് ഈ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.