ചെറുവട്ടൂരില്‍ 110 കെ.വി ലൈനില്‍ പൊട്ടിത്തെറി; ഒഴിവായത് വന്‍ദുരന്തം

വാഴക്കാട്: നല്ലളം-മാടക്കത്തറ 110 കെ.വി വൈദ്യുതി ലൈനില്‍ പൊട്ടിത്തെറി. വന്‍ ദുരന്തം ഒഴിവായി. വാഴക്കാട് ചെറുവട്ടൂരില്‍ വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് അപകടം. വൈദ്യുതി ലൈനില്‍നിന്ന് വലിയ ശബ്ദവും അഗ്നിഗോളവും ഉയര്‍ന്നു. ഓടിയത്തെിയ പരിസരവാസികളാണ് അധികൃതരെ വിവരമറിയിച്ചത്. ചെറുവട്ടൂര്‍ ടൗണിന് സമീപം സ്ഥാപിച്ച വൈദ്യുതി ടവറില്‍ കമ്പികള്‍ ഘടിപ്പിച്ച പിഞ്ഞാണക്കൂട്ട് തകര്‍ന്നെങ്കിലും വൈദ്യുതി ലൈന്‍ താഴേക്ക് പതിക്കാതെ ടവറില്‍തന്നെ തങ്ങിനിന്നു. തൊട്ടുതാഴെയുള്ള മദ്റസ കെട്ടിടം ദുരന്തത്തില്‍നിന്ന് ഒഴിവായി. 2010ല്‍ സമാന അപകടം ചെറുവട്ടൂരില്‍ ഉണ്ടായിരുന്നു. എടവണ്ണപ്പാറ കെ.എസ്.ഇ.ബി സെക്ഷനില്‍നിന്ന് ജീവനക്കാരത്തെി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.