സംസ്ഥാന സ്കൂള്‍ കായികമേള : മുന്നൊരുക്കം വിലയിരുത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറത്തെി

തേഞ്ഞിപ്പലം: സംസ്ഥാന സ്കൂള്‍ കായിക മേളയുടെ മുന്നോടിയായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറിന്‍െറ നേതൃത്വത്തിലെ സംഘം കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയം സന്ദര്‍ശിച്ചു. ലഭ്യമായതില്‍വെച്ച് മികച്ചതാണ് സര്‍വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കെന്ന് കെ.വി. മോഹന്‍കുമാര്‍ പറഞ്ഞു. ഡിസംബര്‍ മൂന്നുമുതല്‍ ആറുവരെയാണ് സര്‍വകലാശാല സംസ്ഥാന സ്കൂള്‍ കായികമേളക്ക് ആതിഥ്യം വഹിക്കുന്നത്. സ്വാഗതസംഘം രൂപവത്കരണ യോഗം ചേരുന്ന നവംബര്‍ 12ന് സൗകര്യങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. മലപ്പുറം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. സഫറുല്ല, കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഗിരീഷ് ചോലയില്‍, സര്‍വകലാശാല കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഉപമേധാവി ഡോ. കെ.പി. മനോജ്, ജില്ല ഐ.ടി കോഓഡിനേറ്റര്‍ ടി.കെ. റഷീദ്, സ്പോര്‍ട്സ് ഡയറക്ടര്‍ ചാക്കോ ജോസഫ്, പി.ടി. മത്തായി, ഫാറൂഖ് പത്തൂര്‍ എന്നിവരാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കൊപ്പം വ്യാഴാഴ്ച സര്‍വകലാശാലയിലത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.