പുറത്തൂര്‍: ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘ഫസ്റ്റ് ബെല്ലി’ന് തുടക്കമായി. ശില്‍പശാല പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി. റഹ്മത്ത് സൗദ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്കുള്ള പുറത്തൂര്‍ സ്റ്റാര്‍ അക്കാദമി, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള ‘കൈത്താങ്ങ്, വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പി.ടി.എ ശാക്തീകരണത്തിനുമായുള്ള നാടുണ്ട് കൂടെ, ഇംഗ്ളീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബ്ളോസം, പ്രീ പ്രൈമറി, അംഗന്‍വാടി ശാക്തീകരണത്തിനുള്ള കുഞ്ഞോളങ്ങള്‍ എന്നീ പദ്ധതികള്‍ ഈ വര്‍ഷം നടപ്പാക്കും. വികസന സ്ഥിരംസമിതി അധ്യക്ഷ പ്രീത പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ മുജീബ് റഹ്മാന്‍, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അനിത കണ്ണത്ത്, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. ഉമ്മര്‍, ടി.പി. അശോകന്‍, പഞ്ചായത്ത് അംഗങ്ങളായ പുരുഷോത്തമന്‍, പ്രസാദ്, സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എ.പി. സുദേവന്‍, കെ.പി. ലുഖ്മാന്‍, സദാശിവന്‍, രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.