മലപ്പുറം: ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിന്‍െറ ആഘാതത്തില്‍നിന്ന് മുക്തമായി മലപ്പുറം സിവില്‍സ്റ്റേഷന്‍. പൊലീസിന്‍െറ കര്‍ശന സുരക്ഷ ബുധനാഴ്ചയും സിവില്‍സ്റ്റേഷന്‍ പരിസരത്തുണ്ടായിരുന്നു. സ്ഫോടനം നടന്ന ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും മറ്റു ഭാഗങ്ങളിലൊന്നും പ്രത്യേക പരിശോധനകളോ മറ്റോ ഉണ്ടായില്ല. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സിവില്‍സ്റ്റേഷനിലെ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ മുന്നില്‍ കാറിന് പിന്നില്‍ ബോംബ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ക്കായത്തെിയ ജനങ്ങളും ഉദ്യോഗസ്ഥരും പരിഭ്രാന്തരായിരുന്നു. തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന സൂചന പുറത്തുവന്നതോടെ ആശങ്ക വര്‍ധിക്കുകയും ചെയ്തു. ഈ ബ്ളോക്കിലെ ചില ഓഫിസുകളുടെ പ്രവര്‍ത്തനത്തെ ചെറിയ തോതില്‍ ഇത് ബാധിച്ചിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍തന്നെ നിരവധി ചാനല്‍ ഒ.ബി വാനുകളും പൊലീസ് വാഹനങ്ങളും സിവില്‍ സ്റ്റേഷനിലത്തെിയിരുന്നു. 11ഓടെ കലക്ടറേറ്റില്‍ കലക്ടര്‍ എ. ഷൈനമോളുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പു മേധാവികളുടെ അടിയന്തര യോഗം ചേര്‍ന്നു. സിവില്‍സ്റ്റേഷന്‍െറ സുരക്ഷ സംബന്ധിച്ച് ഓരോ ഓഫിസുകളും ഏര്‍പ്പെടുത്തേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കി. ഇതേസമയംതന്നെ തൃശൂര്‍ മേഖലാ ഐ.ജി എം.ആര്‍. അജിത്കുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തത്തെി. വൈകാതെതന്നെ എന്‍.ഐ.എ സംഘവും എത്തി. ഫോറന്‍സിക് വിഭാഗം, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവര്‍ സ്ഥലത്ത് വീണ്ടും പരിശോധന നടത്തി. ഒരു മണിയോടെ സ്ഫോടനത്തില്‍പെട്ട കാര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. കാറിന്‍െറ അടിഭാഗം വിശദമായി പരിശോധിച്ചു. സ്ഫോടക വസ്തുക്കളുടെ കൂടുതല്‍ ഭാഗങ്ങള്‍ ശേഖരിച്ചു. രാത്രിയും പൊലീസ് സ്ഥലത്ത് കാവല്‍ തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.