കുറുമുന്നണി വിവാദത്തില്‍ മുങ്ങി വണ്ടൂര്‍ ഗ്രാമപഞ്ചായത്ത്

വണ്ടൂര്‍: പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയെ നിയന്ത്രിക്കുന്നത് കുറുമുന്നണിയാണെന്ന പ്രസ്താവനയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി. അജ്മല്‍ രംഗത്തത്തെിയത് വിവാദമായി. പഞ്ചായത്തിലെ കാര്യങ്ങള്‍ എല്‍.ഡി.എഫിന്‍െറ ചില അംഗങ്ങളടക്കം നാല് പേരാണ് നിയന്ത്രിക്കുന്നതെന്നും ഇതിനെതിരെ പരാതി അറിയിച്ചിട്ടും യു.ഡി.എഫ് കമ്മിറ്റിയില്‍നിന്ന് നടപടികളുണ്ടായിട്ടില്ളെന്നും അജ്മല്‍ ആരോപിച്ചു. അതേസമയം, അജ്മല്‍ ഇത്തരത്തില്‍ ഒരു പരാതി അറിയിച്ചിട്ടില്ളെന്നായിരുന്നു യു.ഡി.എഫ് ഭാരവാഹികളുടെ വാദം. എന്നാല്‍, യു.ഡി.ഫ് ഭാരവാഹികളുടെ പ്രതികരണം ശരിയല്ളെന്നും മൂന്നുതവണ ബന്ധപ്പെട്ട യോഗത്തില്‍ പരാതി അറിയിച്ചതാണെന്നും അജ്മല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. യു.ഡി.എഫിലെയും സി.പി.എമ്മിലെയും ചിലര്‍ ചേര്‍ന്ന് ഭരണസമിതിക്ക് നിരക്കാത്ത കാര്യങ്ങളടക്കം നടത്തുകയാണെന്നും ഇത്തരത്തില്‍ പഞ്ചായത്തിന്‍െറ അധീനതയിലുള്ള രണ്ട് ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ അനുമതിയില്ലാതെ പൊളിച്ചുമാറ്റിയതും ഈ കുറുമുന്നണിയുടെ നേതൃത്വത്തിലാണെന്നും അംഗങ്ങളില്‍ നിന്നുതന്നെ വിമര്‍ശമുണ്ട്. പ്രശ്നം പരിഹരിക്കാന്‍ തെരഞ്ഞെടുപ്പിനുശേഷം രംഗത്തിറങ്ങുമെന്ന് സ്ഥലം എം.എല്‍.എ എ.പി. അനില്‍കുമാറടക്കം അറിയിച്ചിരുന്നുവത്രെ. കുറുമുന്നണി വിവാദം മുസ്ലിം ലീഗ് നേതാക്കളിലും അസ്വസ്ഥത പടര്‍ത്തുന്നുണ്ട്. ഇതിനിടെ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി. അജ്മല്‍ ബ്ളാക്ക്മെയില്‍ രാഷ്ട്രീയം കളിക്കുകയാണെന്നാരോപിച്ച് സി.പി.എമ്മിന്‍െറ അഡ്വക്കറ്റ് അനില്‍ നിരവില്‍ രംഗത്തത്തെിയിരുന്നു. കുറുമുന്നണി വിവാദമുയര്‍ത്തി പഞ്ചായത്ത് മാര്‍ച്ചടക്കം സംഘടിപ്പിക്കുമെന്നായിരുന്നു അനില്‍ അറിയിച്ചത്. മുന്‍ ഭരണസമിതിയുടെ പൈപ്പ് കമ്പോസ്റ്റ് വിവാദവും സി.പി.എം ഉയര്‍ത്തിക്കാണിക്കുന്നു. ഇതിനെതിരെ സി.പി.എമ്മിന്‍െറ അധീനതയിലുള്ള വനിത ബാങ്ക് അഴിമതി വിവാദങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളും രംഗത്തത്തെിയിട്ടുണ്ട്. വിവാദങ്ങള്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് പുറമെ അതതു പാര്‍ട്ടികളിലും ശക്തമായതോടെ ഏത് നിലയില്‍ പരിഹാരം കണ്ടത്തെുമെന്ന വേവലാതിയിലാണ് നേതൃത്വം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.