സ്കൂള്‍ വാഹനങ്ങളില്‍ ഡ്രൈവര്‍മാരായി ‘പയ്യന്‍’സും

തിരൂര്‍: സ്കൂള്‍ വാഹനങ്ങളില്‍ മതിയായ പരിചയമില്ലാത്ത ഡ്രൈവര്‍മാരും ജോലി ചെയ്യുന്നതായി കണ്ടത്തെല്‍. തിങ്കളാഴ്ച മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നാല് ഡ്രൈവര്‍മാരെ പിടികൂടി. സ്കൂള്‍ വാഹന പരിശോധനക്കിടെയാണ് ‘കുട്ടി’ ഡ്രൈവര്‍മാര്‍ കുടുങ്ങിയത്. സ്കൂള്‍ വാഹനങ്ങളില്‍ കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും പരിചയമുള്ളവരെയാണ് നിയമിക്കേണ്ടത്. തിങ്കളാഴ്ച പിടിയിലായ നാലുപേര്‍ക്കും മൂന്നുവര്‍ഷം മാത്രമാണ് പരിചയമുണ്ടായിരുന്നത്. പയ്യന്‍മാര്‍ വാഹനവുമായത്തെിയപ്പോഴാണ് അധികൃതര്‍ ലൈസന്‍സ് പരിശോധിച്ചത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലെ വാഹനങ്ങളിലെല്ലാം ഇത്തരക്കാരെ കണ്ടത്തെി. പത്ത് വര്‍ഷത്തെ പരിചയമില്ലാത്ത ഡ്രൈവര്‍മാരെ നിയമിക്കുന്ന സ്കൂളുകള്‍ക്കെതിരെ നടപടിക്കൊരുങ്ങുകയാണ് അധികൃതര്‍. തിങ്കളാഴ്ച 25 വാഹനങ്ങളാണ് പരിശോധിച്ചത്. സ്പീഡ് ഗവേണറില്ലാത്ത മൂന്നും ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിക്കാത്ത അഞ്ചും വാഹനങ്ങള്‍ പിടികൂടി. സര്‍ക്കാര്‍ നിര്‍ദേശിച്ച ചായം ഉപയോഗിക്കാത്ത രണ്ട് ബസുകളും മടക്കി അയച്ചു. സ്കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും എടപ്പാള്‍ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള സാക്ഷ്യപത്രം നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥികളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കായി ഏകദിന ശില്‍പശാല നടത്താന്‍ തീരുമാനിച്ചു. എം.വി.ഐമാരായ സനീസന്‍, അനസ് മുഹമ്മദ്, എ.എം.വി.ഐമാരായ ധനേഷ്, രന്ദീപ്, മുഹമ്മദ് അഷ്റഫ് സൂര്‍പ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.