തെക്കനന്നാര വഴി ബസ് റൂട്ട്; നാട്ടുകാര്‍ ആഹ്ളാദത്തില്‍

തിരൂര്‍: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തെക്കനന്നാര വഴി ബസ് റൂട്ട്. തിരൂര്‍-തെക്കനന്നാര-വെട്ടംചീര്‍പ്പ് റൂട്ടിലാണ് സര്‍വിസ് ആരംഭിച്ചത്. രാവിലെ 7.30ന് തിരൂരില്‍നിന്നാണ് ആദ്യ സര്‍വിസ്. രാത്രി 7.30ന് വെട്ടംചീര്‍പ്പില്‍നിന്ന് തിരൂരിലേക്ക് അവസാന ട്രിപ്. പൂങ്ങോട്ടുകുളത്ത് നിന്ന് തെക്കനന്നാര വഴി മാങ്ങാട്ടിരിയത്തെുന്ന ബസ് പരിയാപുരം, കാനൂര്‍, വെട്ടം പഞ്ചായത്ത് ഓഫിസ് വഴിയാണ് വെട്ടംചീര്‍പ്പിലേക്ക് പോകുക. രണ്ട് ഭാഗത്തേക്കുമായി 16 ട്രിപ് ഓടും. തെക്കനന്നാര വഴി ബസ് വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ മേഖലയിലുള്ളവര്‍ നഗരവുമായി ബന്ധപ്പെടുന്നതിന് ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. പ്രദേശത്തെ യാത്രാ ദുരിതത്തിന് ഇതോടെ പരിഹാരമാകുമെന്ന് നഗരസഭാ കൗണ്‍സിലര്‍ പി.കെ.കെ. തങ്ങള്‍ പറഞ്ഞു. 29, 30, 31, 35 വാര്‍ഡുകളിലൂടെയാണ് ബസ് പോകുക. ബസ് റൂട്ട് അനുവദിച്ചിട്ട് ഒരു വര്‍ഷമായെങ്കിലും സമയക്രമീകരണം നീണ്ടതിനാലാണ് സര്‍വിസ് ആരംഭിക്കാന്‍ വൈകിയത്. ഇതുവഴി ബസ് സര്‍വിസ് ആരംഭിക്കണമെന്ന് നേരത്തേ നഗരസഭാ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ എന്ന ബസാണ് സര്‍വിസ് ആരംഭിച്ചത്. കന്നിയോട്ടത്തിന് തെക്കനന്നാര എല്‍.പി സ്കൂള്‍ പരിസരത്ത് നാട്ടുകാര്‍ വന്‍ സ്വീകരണം നല്‍കി. കൗണ്‍സിലര്‍മാരായ പി.കെ.കെ. തങ്ങള്‍, ടി.പി. ഖദീജ, നാട്ടുകാരായ വി.പി. സെയ്തലവി ഹാജി, പുന്നയില്‍ ഹംസ, പി. മമ്മി, അഷ്റഫ് മുസ്ലിയാര്‍, ഇല്ലിക്കല്‍ മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.