കോട്ടക്കല്‍: തെരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിനിടെ വീട്ടിലേക്ക് പടക്കമെറിഞ്ഞതിനത്തെുടര്‍ന്ന് ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം കല്‍പകഞ്ചേരിയെ സംഘര്‍ഷഭരിതമാക്കി. വളവന്നൂര്‍ വരമ്പനാല അമ്പലത്തിങ്ങല്‍ വേരുങ്ങല്‍ ഹംസക്കുട്ടി എന്ന കുഞ്ഞിപ്പയുടെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി പത്ത് മണിവരെ സി.പി.എം പ്രവര്‍ത്തകര്‍ കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പൊലീസ് ഉറപ്പ് നല്‍കിയതിനത്തെുടര്‍ന്നാണ് സമരം അവസാനിച്ചത്. അനുമതിയില്ലാതെയാണ് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ വിജയാഹ്ളാദ പ്രകടനം നടത്തിയതെന്ന് തിരൂര്‍ ഡിവൈ.എസ്.പി കെ.വി. സന്തോഷ്കുമാര്‍ പറഞ്ഞു. മരിച്ച ഹംസക്കുട്ടിയുടെ പിതാവ്: സെയ്താലി ഹാജി. ഭാര്യ: റസീന. മക്കള്‍: റഷീദ്, ഷെഫീഖ്, ഷാമില്‍, ഫാത്തിമ ഹന്നത്ത്. സഹോദരങ്ങള്‍: സമദ്, കുഞ്ഞവറാന്‍കുട്ടി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച ചെറവന്നൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.