മലപ്പുറം: പട്ടാളത്തെ ആദ്യമായി നേരില്‍ കണ്ടപ്പോള്‍ മലപ്പുറത്തെ നാട്ടിന്‍പുറങ്ങളില്‍ വോട്ട് ചെയ്യാനത്തെിയ ചിലരുടെ മനസ്സ് സംഘര്‍ഷബാധിതമായി. തെരഞ്ഞെടുപ്പ് സുരക്ഷക്കായത്തെിയ പട്ടാളക്കാരുടെ തോളില്‍ തൂങ്ങിക്കിടക്കുന്ന വലിയ തോക്കും സംശയത്തോടെയുള്ള നോട്ടവുമാണ് അവരുടെ ആശങ്കയുടെ പോളിങ് ഉയര്‍ത്താന്‍ കാരണം. പക്ഷേ, വോട്ടര്‍മാരുടെ ശക്തമായ ജനാധിപത്യബോധം പട്ടാളക്കാര്‍ക്കിടയിലൂടെ നുഴഞ്ഞുകയറി പോളിങ് ബൂത്തിലത്തെി ‘ഭരണത്തുടര്‍ച്ച’ക്കും ‘എല്ലാം ശരിയാക്കാ’നായും ‘വഴികാട്ടാന്‍ വേണ്ടി’യും വിരലില്‍ മഷി പുരട്ടി. ശേഷം തിരിച്ച് പലരും പട്ടാളക്കാരുടെ തോക്കിന് മുന്നിലൂടെ ഞാന്‍ മാവോവാദിയല്ളെന്ന ശരീരഭാവത്താല്‍ പുറത്തുകടന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ ജനലിലൂടെയും പാതിതുറന്ന വാതില്‍പ്പാളികള്‍ക്കിടയിലൂടെയും അന്യഗ്രഹജീവികളെപ്പോലെ പട്ടാളക്കാരെ കൗതുകത്തോടെ നോക്കി. പലരും ധൈര്യം സംഭരിച്ച് പട്ടാളക്കാരുമായി മംഗ്ളീഷ് സംസാരിച്ച് നാട്ടിലെ താരങ്ങളാവാന്‍ തുടങ്ങി. കാഴ്ചക്കാരുടെ ഉള്ളിലെ ഭയം കൗതുകത്തിന് വഴിമാറി. അങ്ങനെ പോളിങ് ശതമാനം പുരോഗമിക്കവെ ഇരു കൂട്ടര്‍ക്കുമിടയിലെ അകലം മെല്ളെ ഇല്ലാതാകാന്‍ തുടങ്ങി. അമ്മമാര്‍ വോട്ട് ചെയ്യാന്‍ കയറിയപ്പോള്‍ കൂടെയത്തെിയ കുട്ടികള്‍ തോക്കില്‍ തൊടുകയും കന്നിവോട്ടര്‍മാര്‍ സെല്‍ഫിയെടുക്കാനായി ആവശ്യപ്പെടുകയും ചെയ്യുന്നിടത്തുവരെയത്തെി ഒടുവില്‍ കാര്യങ്ങള്‍. എന്തായാലും സംഘര്‍ഷഭരിതമായ അന്തരീക്ഷം പ്രതീക്ഷിച്ചത്തെിയ കേന്ദ്രസേന മലപ്പുറത്തുകാരുടെ സ്നേഹം വേണ്ടുവോളം തൊട്ടറിഞ്ഞാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.