കൊണ്ടോട്ടിയില്‍ മികച്ച പോളിങ്

കൊണ്ടോട്ടി: മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരം. വാഴയൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ചിത്രവും ചിഹ്നവും പതിച്ച കുടിവെള്ള പാക്കറ്റുകള്‍ വിതരണം ചെയ്തത് പ്രതിഷേധത്തിനിടയാക്കി. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു. മണ്ഡലത്തില്‍ ആദ്യ മണിക്കൂറുകളില്‍ മിക്കയിടങ്ങളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യ മണിക്കൂറില്‍തന്നെ ഏഴ് ശതമാനം വോട്ടര്‍മാരും വോട്ടവകാശം വിനിയോഗിച്ചു. ഒമ്പത് മണിയോടെ 13 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്. മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ നേരത്തേ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെ 45.12 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്കാവശ്യമായ സൗകര്യങ്ങളും അധികൃതര്‍ ഒരുക്കിയിരുന്നു. ഇരിപ്പിടം, കുടിവെള്ളം, വീല്‍ചെയര്‍ എന്നിവയാണ് വോട്ടര്‍മാര്‍ക്കായി തയാറാക്കിയത്. സമയം കഴിഞ്ഞത്തെിയവരെ വോട്ടു ചെയ്യിപ്പിക്കുന്നതിനെ ചൊല്ലി പുളിക്കല്‍ എ.എം.എല്‍.പി സ്കൂളില്‍ എല്‍.ഡി.എഫ്, യുഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.