വളാഞ്ചേരി: സിവില്‍ സര്‍വിസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 33ാം റാങ്കും കേരളത്തില്‍ നിന്ന് ഒന്നാംറാങ്കും നേടി നാടിനഭിമാനമായ വളാഞ്ചേരി കാവുംപുറം സ്വദേശി മാമ്പഴിക്കളത്തില്‍ ജയരാജനുണ്ണിയുടെ മകന്‍ ഒ. ആനന്ദിന് അഭിനന്ദനവുമായി പ്രമുഖര്‍ വീട്ടിലത്തെി. ഫലമറിഞ്ഞതിന് ശേഷം തിരുവനന്തപുരത്തുനിന്ന് ബുധനാഴ്ച രാവിലെ 7.30നാണ് ആനന്ദ് കാവുംപുറത്തെ വീട്ടിലത്തെിയത്. അഭിനന്ദനമറിയിക്കാന്‍ നിരവധി പേരാണ് ആനന്ദിന്‍െറ വീട്ടിലത്തെിയത്. നാട്ടുകാരന്‍ കൂടിയായ ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ രാവിലെ വീട്ടിലത്തെി അനുമോദിച്ചു. കോട്ടക്കല്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥികളായ എന്‍.എ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി (എല്‍.ഡി.എഫ്), പ്രഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ (യു.ഡി.എഫ്), വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ (എന്‍.ഡി.എ) എന്നിവരും ഉപഹാരവും മധുരവും നല്‍കി. മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം, എം.പി. അബ്ദുസമദ് സമദാനി എം.എല്‍.എ, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവന്‍, വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്സന്‍ എം. ഷാഹിന ടീച്ചര്‍, കുറ്റിപ്പുറം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ആതവനാട് മുഹമ്മദ്കുട്ടി, വളാഞ്ചേരി എസ്.ഐ പി.എം. ഷമീര്‍ എന്നിവരും വീട്ടിലത്തെി അഭിനന്ദിച്ചു. സി.പി.എം, സി.പി.ഐ, എസ്.എഫ്.ഐ, എം.എസ്.എഫ്, ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, എ.ഐ.വൈ.എഫ് ഭാരവാഹികളും വീട്ടിലത്തെി. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി.പി. സാനു, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്ംഗം വി.പി. സക്കറിയ, സി.പി.ഐ മണ്ഡലം സെക്രട്ടറി അഷ്റഫലി കാളിയത്ത്, കെ.പി. ശങ്കരന്‍, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.കെ. അബ്ദുല്ല നവാസ്, പ്രസിഡന്‍റ് അഡ്വ. എം.ബി. ഫൈസല്‍, സി. രാജേഷ്, മുസ്ലിംലീഗ് വളാഞ്ചേരി നഗരസഭാ പ്രസിഡന്‍റ് ടി.പി. മൊയ്തീന്‍കുട്ടി, ജന. സെക്രട്ടറി അഷറഫ് അമ്പലത്തിങ്ങല്‍, യുവ കവയത്രി സാഹിറ കുറ്റിപ്പുറം എന്നിവരും അനുമോദിച്ചു. ആനന്ദ് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വളാഞ്ചേരി എം.ഇ.എസ് സെന്‍ട്രല്‍ സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ആശംസയുമായത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.