നെടിയിരുപ്പില്‍ ടൈഫോയിഡ് പിടിപെട്ടത് 225 പേര്‍ക്ക് –ഡി.എം.ഒ

കൊണ്ടോട്ടി: നെടിയിരുപ്പ് കുന്നത്ത്പറമ്പില്‍ പാരാ ടൈഫോയിഡ് ബാധിച്ചത് 225 പേര്‍ക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമര്‍ ഫാറൂഖ്. മാര്‍ച്ച് 27ന് പ്രദേശത്ത് നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് ടൈഫോയിഡും മഞ്ഞപ്പിത്തവും ബാധിച്ചത്. പ്രദേശത്തുള്ളവര്‍ അവകാശപ്പെട്ടിരുന്നത് ആയിരത്തോളം പേര്‍ക്ക് അസുഖം ബാധിച്ചുവെന്നാണ്. ഒരാള്‍ക്ക് വൃക്കയിലേക്കും കരളിലേക്കും രോഗം ബാധിച്ചിട്ടുണ്ടെന്നും ഡി.എം.ഒ ‘മാധ്യമ’ത്തോട് പറഞ്ഞു. ലഭ്യമായ റിപ്പോര്‍ട്ട് അനുസരിച്ച് ഇയാള്‍ക്ക് ഗുരുതരമല്ളെന്നും നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണെന്നും അദ്ദേഹം അറിയിച്ചു. പനി ബാധിച്ച സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ഒരുക്കുകയും ആവശ്യത്തിന് മരുന്ന് എത്തിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതിനിടെ, രോഗം പടര്‍ന്ന് പിടിച്ച മേഖലയില്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച സര്‍വേ നടത്തും. ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ തിങ്കളാഴ്ച പ്രദേശത്ത് പഠനം നടത്തണമെന്നാവശ്യപ്പെട്ട് മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഇതിന്‍െറ ഭാഗമായാണ് ആരോഗ്യ വകുപ്പുമായി സഹകരിച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ എത്തുന്നത്. വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്ന് മണിയോടെയാണ് സര്‍വേ ആരംഭിക്കുക. ഒരേസമയം 40 സംഘങ്ങളായിട്ടാണ് വീടുകള്‍ കയറി രോഗികളുടെ വിശദാംശങ്ങള്‍ എടുക്കുന്നത്. ഡോക്ടര്‍മാര്‍ക്കൊപ്പം മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികളും സംഘത്തിലുണ്ടാകും. അതിനിടെ ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ രണ്ട് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. വ്യാഴാഴ്ചയും അലോപ്പതി, ഹോമിയോപ്പതി ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ക്യാമ്പ് നടക്കും. നേരത്തെ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഇടപെടുന്നില്ളെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മേഖലയില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നതോടെയാണ് ആരോഗ്യവകുപ്പ് ശക്തമായ നടപടികളുമായി രംഗത്തത്തെിയത്. വിവാഹ സല്‍ക്കാരത്തിലേക്ക് വെള്ളം എത്തിച്ചയാള്‍ക്കെതിരെ കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.