മലപ്പുറം: കടലുണ്ടിപ്പുഴക്കു കുറുകെ മലപ്പുറം-തിരൂര്‍ സംസ്ഥാന പാതയില്‍ നിര്‍മിച്ച നൂറാടി പാലത്തിന്‍െറ സംരക്ഷണഭിത്തി തകരുന്നു. പുഴയില്‍ സ്ഥാപിച്ച സിമന്‍റ് തൂണുകള്‍ക്കു ചുറ്റും നിര്‍മിച്ച ഭിത്തിയാണ് തകര്‍ന്നു തുടങ്ങിയത്. വേനല്‍ക്കാലത്ത് പുഴയില്‍ വെള്ളം വറ്റിത്തുടങ്ങിയതോടെയാണ് സംരക്ഷണ ഭിത്തി അപകടാവസ്ഥയിലായത് ശ്രദ്ധയില്‍പ്പെട്ടത്. കോഡൂര്‍ ഗ്രാമപഞ്ചായത്തിലെയും മലപ്പുറം നഗരസഭയിലെയും കുടിവെള്ള പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമായി വെള്ളം തടഞ്ഞു നിര്‍ത്തുന്ന കോണ്‍ക്രീറ്റ് തടയണ കുടിയാണിത്. കൃത്യമായ പരിചരണമില്ലാത്തതും അനിയന്ത്രിതമായ മണല്‍ വാരലുമാണ് തകര്‍ച്ചക്ക് കാരണം. തടയണ തകര്‍ന്നാല്‍ പുഴയുടെ ഇരുവശങ്ങളിലുമായി താമസിക്കുന്ന നൂറുക്കണക്കിന് കുടുംബങ്ങളുടെ കിണറുകളിലെ ജലനിരപ്പിനെയും പുഴയിലെ ജലസംഭരണിയെയും ചെറുകിട കുടിവെള്ള പദ്ധതികളെയും പ്രതികൂലമായി ബാധിക്കും. നൂറാടി പാലത്തിന്‍െറ സുരക്ഷാഭിത്തിയുടെ മധ്യഭാഗത്തുള്ള കോണ്‍ക്രീറ്റ് ബീമാണ് പുറത്തേക്ക് തള്ളി നില്‍ക്കുന്നത്. പാലത്തിന്‍െറ സുരക്ഷക്കും അനവധി കുടുംബങ്ങളുടെ കുടിവെള്ളത്തിനും ഭീഷണിയായ വിധത്തില്‍ തകര്‍ച്ച നേരിടുന്ന ബണ്ട് ഉടന്‍ അറ്റകുറ്റപ്പണി നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.പി. ഷാജി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. മഴക്കു മുമ്പെ അറ്റകുറ്റപ്പണി നടത്തിയില്ളെങ്കില്‍ മഴക്കാലത്ത് പുഴ നിറഞ്ഞാല്‍ അടുത്ത വേനല്‍ക്കാലം വരെ കാത്തിരിക്കേണ്ടിവരുമെന്നതാണ് സ്ഥിതി. കാലവര്‍ഷം ശക്തിപ്പെട്ടാല്‍ തകര്‍ച്ച കൂടാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.