നിലമ്പൂര്‍: മരുത സെന്‍റ് മേരീസ് ദേവാലയത്തില്‍ ആരാധന ശുശ്രൂഷകള്‍ നടത്താനുള്ള അവകാശം പൊലീസ് നിഷേധിക്കുന്നുവെന്നും ഇടവകയിലെ നിര്‍ധന കുടുംബാംഗം ഷോക്കേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസും ഭരണാധികാരികളും ഒത്തുകളിക്കുന്നുവെന്നും ആരോപിച്ച് ക്രൈസ്തവ സമൂഹം പ്രക്ഷോഭത്തിനൊരുങ്ങുന്നു. രണ്ട് സംഭവങ്ങളിലും തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.സി.വൈ.എം, ഡി.എഫ്.സി സംഘടനകള്‍ പ്രക്ഷോഭത്തിന് തയ്യാറാകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച മണിമൂളി ഫെറോനയുടെ കീഴിലുള്ള മരുത സെന്‍റ്മേരീസ് ദേവാലയത്തില്‍ എബിന്‍ കുരിശിങ്കല്‍ അനുസ്മരണവും പ്രാര്‍ഥനാ സംഗമവും നടത്തി. മണിമൂളി -നിലമ്പൂര്‍ വികാരി ജനറല്‍ ഫാ. ജയിംസ് കുറ്റിമാക്കല്‍, കെ.സി.വൈ.എം മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. ലാല്‍ ജേക്കബ് പൈനുങ്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രാര്‍ഥനാ സംഗമം നടന്നത്. മേയ് രണ്ടിന് വിവാഹം നടക്കുന്നതിനിടെ വഴിക്കടവ് പൊലീസ് മരുത ദേവാലയത്തില്‍ കയറി കുര്‍ബാനക്കിടെ ചോദ്യം ചെയ്തെന്നാണ് പരാതി. സ്വതന്ത്രമായി ആരാധന നടത്താന്‍ പോലും കഴിയാത്ത സാഹചര്യമാണെന്ന് സംഗമം കുറ്റപ്പെടുത്തി. മാമാങ്കരയിലെ നിര്‍ധന കുടുംബത്തിലെ അംഗവും കര്‍ഷകനുമായ കോഴിക്കര മാത്യു സ്വന്തം കൃഷിയിടത്തില്‍ ഷോക്കേറ്റ് മരിച്ചിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറായിട്ടില്ല. സ്ഥലം എം.എല്‍.എക്ക് പരാതി നല്‍കിയിട്ടും അനുകൂല നിലപാടുണ്ടായില്ളെന്ന് സംഗമം അഭിപ്രായപ്പെട്ടു. നിരന്തരം നീതിനിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സംഗമത്തിലെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.