നിലമ്പൂര്‍: വേനല്‍ മഴയിലും കാറ്റിലും നിലമ്പൂരിലും പരിസരങ്ങളിലും വന്‍ നാശനഷ്ടം. രാമംകുത്തില്‍ ഒരു വീട് പൂര്‍ണമായും എട്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ലക്ഷങ്ങളുടെ കൃഷിനാശവും ഉണ്ടായി. ശനിയാഴ്ച രാത്രി എട്ടോടെയാണ് മഴയുടെ കൂടെ ശക്തമായ കാറ്റുണ്ടായത്. മുറ്റത്തെ മാവ് വീണ് മദ്റസാ അധ്യാപകനായ തളിവാരി ഇസ്ഹാഖ് മൗലവിയുടെ വീട് പൂര്‍ണമായും നശിച്ചു. ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും തകര്‍ന്നു. വൃദ്ധയായ മാതാവുള്‍പ്പെടെ വീട്ടുകാര്‍ അടുക്കള ഭാഗത്തായിരുന്നതിനാല്‍ രക്ഷപ്പെട്ടു. ഓടി മാറുന്നതിനിടെ ഇസ്ഹാഖ് മൗലവിക്ക് നിസ്സാര പരിക്കേറ്റു. 15 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തോരപ്പ സാജിത, പുലിക്കുന്നുമ്മല്‍ ആലി, തളിവാരി സീതിക്കോയ, ചുള്ളിക്കോടന്‍ ഉമ്മര്‍, തോരപ്പ ഹഫ്സത്ത്, പാറേങ്ങല്‍ കുഞ്ഞായിശ എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. രാമംകുത്തില്‍ പരക്കെ കൃഷിനാശവും ഉണ്ടായി. മദാരി മുഹമ്മദലിയുടെയും മദാരി ബാപ്പുവിന്‍െറയും നൂറോളം റബര്‍ മരങ്ങള്‍ കാറ്റില്‍ നശിച്ചു. പൂക്കോട്ടുംപാടം: വേനല്‍മഴയില്‍ അമരമ്പലത്തും വന്‍ നാശനഷ്ടമുണ്ടായി. റബര്‍ മരം വീണ് പാറക്കപ്പാടം മുണ്ടശ്ശേരി കദീജയുടെ വീടും കവുങ്ങ് വീണ് ഉള്ളാട് പാറക്കല്‍ ലക്ഷ്മിയുടെ വീടും ഭാഗികമായി തകര്‍ന്നു. അമരമ്പലം സൗത് കരുവാടന്‍ കബീറിന്‍െറ വാഴത്തോട്ടത്തില്‍ 1000ത്തിലധികം കുലച്ച വാഴകള്‍ കാറ്റില്‍ നശിച്ചു. നേരത്തേ കാറ്റില്‍ 3000 വാഴകള്‍ നശിച്ചിരുന്നു. നരിപോയില്‍ നെച്ചിക്കാടന്‍ ബാലകൃഷ്ണന്‍െറ 100ലധികം വാഴകളും നശിച്ചു. കെ.സി. ഗംഗാധരന്‍, പടിഞ്ഞാറേ കീഴിശ്ശേരി ബിജു, ജോയ് ചാക്കോ ചെമ്മലകുഴിയില്‍, വട്ടപ്പറമ്പന്‍ അലവി തുടങ്ങിയവരുടെ ടാപ്പിങ് നടത്തുന്ന റബര്‍ മരങ്ങളും കാറ്റില്‍ പൊട്ടിവീണു. റബര്‍ മരങ്ങള്‍ വൈദ്യുതി കമ്പികളില്‍ വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നതിനാല്‍ രണ്ടുദിവസം വൈദ്യുതിയും തടസ്സപ്പെട്ടു. കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് അമരമ്പലം വില്ളേജ് അസിസ്റ്റന്‍റ് പ്രദീപ്, കൃഷി അസിസ്റ്റന്‍റ് പി.വി. സതീശന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.