‘സഞ്ചാരി’ കൂട്ടായ്മയുടെ കാമ്പയിന് തുടക്കം

മലപ്പുറം: യാത്രാപ്രേമികളുടെ ഓണ്‍ലൈന്‍ കൂട്ടായ്മയായ ‘സഞ്ചാരി’ സംസ്ഥാന തലത്തില്‍ നടത്തുന്ന ‘കാനന പാതയില്‍ കല്ളെറിയല്ളേ’ ബോധവത്കരണ കാമ്പയിനിന്‍െറ ജില്ലാതല ഉദ്ഘാടനം വഴിക്കടവ് നാടുകാണി ചുരത്തില്‍ നടന്നു. വനമേഖലയിലൂടെ യാത്ര ചെയ്യുന്നവര്‍ വന്യമൃഗങ്ങളെ ഉപദ്രവിച്ചും വനമേഖല നശിപ്പിച്ചും ആനന്ദിക്കുന്നത് പതിവായ സാഹചര്യത്തിലാണ് സഞ്ചാരി ബോധവത്കരണത്തിനിറങ്ങുന്നത്. ആനമറി ചെക് പോസ്റ്റിന് സമീപം വിവിധ ഗ്രൂപ്പുകളായി സഞ്ചാരി അംഗങ്ങള്‍ ടൂറിസ്റ്റുകള്‍ക്ക് ലഘുലേഖ നല്‍കിയും യാത്രക്കാരോട് സംസാരിച്ചും ബോധവത്കരണം നടത്തി. കേരള വനം വകുപ്പ്, ഫ്രന്‍ഡ്സ് ഓഫ് നാച്വര്‍ എന്നിവയുടെ സഹകരണത്തോടെ നിലമ്പൂര്‍ ഫോറസ്റ്റ് ബംഗ്ളാവില്‍ നടത്തിയ പരിസ്ഥിതി ക്യാമ്പിന്‍െറ ഭാഗമായായിരുന്നു പ്രവര്‍ത്തനം. ഫ്രന്‍ഡ്സ് ഓഫ് നാച്വര്‍ ചെയര്‍മാന്‍ ഒ. ഹാമിദലി വാഴക്കാട് മുഖ്യപ്രഭാഷണം നടത്തി. ഫോറസ്റ്റര്‍മാരായ കെ. ഷാജി, സദാശിവന്‍ എന്നിവര്‍ സംസാരിച്ചു. ഫ്രന്‍ഡ്സ് ഓഫ് നാച്വര്‍ ഭാരവാഹികളായ വി.എം. സാദിഖലി, റോഷന്‍ അരീക്കോട,് സഞ്ചാരി ഭാരവാഹികളായ എം. സുരേഷ് ബാബു, അന്‍സാര്‍ വീമ്പൂര്‍, കെ. ജുനൈദ്, എം. ശാന്തി, കെ. ലതീഫ്, മുബാറക്, ജിതേഷ്, റോഷിദ്, അബൂബക്കര്‍, കിഷോര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നാടുകാണി മുതല്‍ മസിനഗുഡി മായര്‍ ഡാം വരെ ബൈക്ക് റൈഡ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.