ഇവിടെ ഓരോ പുല്‍ക്കൊടിയും ആവേശത്തിലാണ്...

നിലമ്പൂര്‍: നിലമ്പൂരിന്‍െറ രാഷ്ട്രീയ ആവേശം മുഴുവന്‍ പ്രകടമായിരുന്നു മൂത്തേടം പഞ്ചായത്തില്‍. രാവിലെ 9.10 ഓടെ പ്രവേശ കവാടമായ കാറ്റാടിപ്പാലം കടന്നതോടെ കലാഭവന്‍ മണിയുടെ നാടന്‍പാട്ടിന്‍െറ ഈരടികള്‍. തുറന്ന വാനില്‍ നാടന്‍പാട്ട് സംഘം സുരേഷ് തിരുവാലിയും സംഘവും കടന്നുപോവുകയാണ്. പിന്നാലെ അനൗണ്‍സ്മെന്‍റ് വാഹനം. നിലമ്പൂരിന്‍െറ രാജവാഴ്ചയും കുടുംബവാഴ്ചയും അവസാനിപ്പിക്കാന്‍ കാലം നിയോഗിച്ച പോരാളി പി.വി. അന്‍വര്‍ ഏതാനും നിമിഷങ്ങള്‍കക്കം... അനൗണ്‍സര്‍ കത്തിക്കയറുന്നു. രാവിലെ 9.10ന് കാരപ്പുറത്ത് സ്വീകരണസ്ഥലത്തത്തെിയപ്പോള്‍ സുരേഷ് തിരുവാലിയും സംഘവും പാടിത്തിമര്‍ക്കുകയാണ്. അന്‍വറിന്‍െറ ചിഹ്നം ഓട്ടോറിക്ഷയായതിനാലാകാം മണിയുടെ, ഏറെ ശ്രദ്ധിക്കപ്പെട്ട ഓട്ടോയെക്കുറിച്ചുള്ള പാട്ടാണ് കേള്‍ക്കുന്നത്. 9.30ഓടെ സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ വന്നിറങ്ങി. കടകളില്‍ കയറി വോട്ടഭ്യര്‍ഥന. പിന്നീട് അല്‍പം മാറി കൂടിനില്‍ക്കുന്ന സ്ത്രീകള്‍ക്കിടയിലേക്ക്. കുടിവെള്ള പ്രശ്നവും വൈദ്യുതി പ്രതിസന്ധിയുമാണ് വീട്ടമ്മമാര്‍ നിരത്തുന്നത്. ഒക്കെ ശരിയാവും, തനിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥന. പിന്നീട് വേദിയിലേക്ക്. കുടുംബവാഴ്ച അവസാനിപ്പിക്കാന്‍ വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥന. കൃത്യം പത്തിന് അടുത്ത സ്വീകരണസ്ഥലമായ പനമ്പറ്റക്കുന്നിലേക്ക്. അവിടെയത്തെിയപ്പോള്‍ ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറി അനൂപ്. പി. അബ്രഹാം ആനുകാലിക വിഷയങ്ങള്‍ അക്കമിട്ട് നിരത്തുന്നു. കൂടിനിന്നവരോട് നേരില്‍ വോട്ടഭ്യര്‍ഥിച്ച ശേഷം സമീപവീടുകളിലത്തെിയും വോട്ടഭ്യര്‍ഥന. കാട്ടുമൃഗശല്യവും വൈദ്യുതി പ്രതിസന്ധിയും പരിഹരിക്കുമെന്ന് ഉറപ്പ്. അടുത്ത സ്വീകരണ സ്ഥലമായ ചോളമുണ്ടയിലേക്ക്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോകുമ്പോള്‍ പായയും തലയിണയും കൂടാതെ ഒരു ബക്കറ്റ് വെള്ളവും കൊണ്ടുപോകേണ്ട ഗതികേടെന്ന് കുറ്റപ്പെടുത്തിയുള്ള പ്രസംഗം. തുടര്‍ന്ന് വെള്ളാരമുണ്ടയിലേക്ക് പുറപ്പെട്ടു. അന്‍വര്‍ ഇവിടം വിട്ടയുടന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്‍െറ പ്രചാരണവാഹനമത്തെി. നന്മ നിറഞ്ഞ നാട്ടുകാരന്‍, വികസനശില്‍പി, അറിവിന്‍െറ കാവലാള്‍... തുടങ്ങി സ്ഥാനാര്‍ഥിക്ക് വിശേഷണങ്ങളേറെ. പ്രചാരണവാഹനത്തിന് പിന്നാലെ ഹംസ പുല്ലഞ്ചേരിയുടെ നേതൃത്വത്തിലുള്ള ഗായകസംഘവും ഇമ്പമാര്‍ന്ന മാപ്പിളപ്പാട്ടോടെയത്തെി. പിന്നാലെ നിറഞ്ഞ ചിരിയോടെ ഷൗക്കത്തത്തെി. എല്ലാവരുടെയും കൈയടി വാങ്ങിയുള്ള കടന്നുവരവ്. മൂത്തേടം പഞ്ചായത്തിലെ പാലാങ്കരയില്‍ രാവിലെ 8.30നാണ് ഷൗക്കത്തിന്‍െറ പര്യടനം തുടങ്ങിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പിണക്കം മറന്ന് മൂത്തേടത്ത് കോണ്‍ഗ്രസും ലീഗും ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്ന പ്രത്യേകതയും ഇത്തവണയുണ്ട്. യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ ജസ്മല്‍ പുതിയറയാണ് അധ്യക്ഷ പ്രസംഗം നടത്തുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തുകയാണ് പഞ്ചായത്തിലെ ലീഗ് നേതാവ് കൂടിയായ അദ്ദേഹം. പിതാവ് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പറഞ്ഞായിരുന്നു ഷൗക്കത്തിന്‍െറ പ്രസംഗം. ഇതിനിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബിസിനസുകാരനാണെന്ന പരാമര്‍ശവും. ബാന്‍ഡ് മേളം, ചെണ്ട എന്നിവയുടെ അകമ്പടിയോടെയുള്ള കലാരൂപങ്ങളും ഗാനമേളയും പ്രചാരണത്തിന് കൊഴുപ്പേകി. ബിസിനസുകാരനെന്ന പരമാര്‍ശനത്തിന് വെള്ളാരമുണ്ടയില്‍ അന്‍വറിന്‍െറ മറുപടിയുണ്ടായി. താന്‍ ബിസിനസുകാരനാണെന്നും പക്ഷേ, കഴിഞ്ഞ 40 വര്‍ഷത്തോളം മണ്ഡലത്തില്‍ പിതാവും മകനും ജനങ്ങളെ പിഴിഞ്ഞ് വന്‍കിട കച്ചവടം നടത്തിയവരാണെന്നുമായിരുന്നു മറുപടി. എടക്കരയിലായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി ഗിരീഷ് മേക്കാടിന്‍െറ പ്രചാരണം. മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെയാണ് വോട്ട് തേടല്‍. ആദിവാസി കോളനികളില്‍ വികസനം എത്തിനോക്കിയിട്ടില്ല. വകുപ്പ് മന്ത്രിയായിട്ടുപോലും മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായില്ല. ഇടത്-വലത് മുന്നണികള്‍ ഒരു നാണയത്തിന്‍െറ രണ്ട് വശങ്ങളല്ല. ഒരു വശം തന്നെയാണ്. എന്‍.ഡി.എക്ക് മണ്ഡലത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുമെന്നും പ്രചാരണരംഗത്ത് ഒട്ടും പിന്നിലല്ലാത്ത ഗിരീഷ് മേക്കാട് പറഞ്ഞു. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി ബാബുമണിയും സജീവമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.