നെടിയിരുപ്പിലെ പാരാടൈഫോയിഡ്: മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് തുടക്കം

കൊണ്ടോട്ടി: നെടിയിരുപ്പില്‍ പാരാടൈഫോയിഡ് പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തിലുള്ള ക്യാമ്പുകള്‍ക്ക് തുടക്കം. ആദ്യ ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ഒരുമണിവരെ മണ്ണാരിന്‍ എ.എം.എല്‍.പി സ്കൂളില്‍ നടന്നു. നാല് അലോപ്പതി ഡോക്ടര്‍മാരും മൂന്ന് ഹോമിയോപ്പതി ഡോക്ടര്‍മാരുമായിരുന്നു ക്യാമ്പില്‍ പങ്കെടുത്തത്. അസുഖബാധിതരായ 250ഓളം പേര്‍ ക്യാമ്പിലത്തെി ചികിത്സ തേടി. ക്യാമ്പിലത്തെിയ കുറച്ച് രോഗികളുടെ രക്തസാമ്പിളുകള്‍ എടുത്തിട്ടുണ്ട്. 10, 12 തീയതികളില്‍ പാലക്കാപറമ്പ്, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ അങ്കണവാടികളിലും ക്യാമ്പുകള്‍ നടക്കും. ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ ബോധവത്കരണ ക്ളാസുകള്‍ക്കും വെള്ളിയാഴ്ച തുടക്കമായി. പാരാടൈഫോയിഡാണ് മേഖലയില്‍ പടര്‍ന്നുപിടിച്ചതെന്ന് വ്യാഴാഴ്ച ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. രോഗം ബാധിച്ച മേഖലകളില്‍ കലക്ടര്‍ എസ്. വെങ്കിടേശപതിയുടെ നിര്‍ദേശപ്രകാരം റവന്യൂ സംഘം സന്ദര്‍ശനം നടത്തി. കൊണ്ടോട്ടി തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, കൊണ്ടോട്ടി, നെടിയിരുപ്പ് വില്ളേജ് ഓഫിസര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. എത്രപേര്‍ക്ക് അസുഖം ബാധിച്ചുവെന്നതടക്കമുള്ള വിവരങ്ങള്‍ സംഘം ശേഖരിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നേരത്തേ ആക്ഷന്‍ കൗണ്‍സില്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. മാര്‍ച്ച് 27ന് നെടിയിരുപ്പ് കുന്നത്തുപറമ്പില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് അസുഖം ബാധിച്ചത്. അതേസമയം, സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ളെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.