മലപ്പുറം: ജില്ലയില്‍ ശുദ്ധജല ദുരുപയോഗം കണ്ടത്തൊനും തടയാനുമായി ആന്‍റി വാട്ടര്‍ തെഫ്റ്റ് സ്ക്വാഡ് പരിശോധന നടത്തുമെന്ന് വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ജല ദുരുപയോഗം കണ്ടത്തെുന്നപക്ഷം കണക്ഷന്‍ വിച്ഛേദിക്കുന്നതടക്കം കര്‍ശന നടപടി സ്വീകരിച്ച് പിഴയീടാക്കും. ജില്ലയില്‍ പലയിടത്തും രൂക്ഷമായ ജലക്ഷാമം നേരിടുന്നുണ്ട്. മലപ്പുറം ഡിവിഷനുകീഴില്‍ ഏതാനും ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. വേനല്‍മഴ ലഭിച്ച് നീരൊഴുക്ക് ശക്തമായില്ളെങ്കില്‍ ജലവിതരണം പൂര്‍ണമായും തടസ്സപ്പെടുന്ന അവസ്ഥയാണ്. ജല ദുരുപയോഗം തടയുന്നതില്‍ ജനങ്ങള്‍ പരമാവധി ശ്രദ്ധിക്കണമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു. പൊതുടാപ്പുകളില്‍നിന്ന് പൈപ്പുപയോഗിച്ച് വെള്ളം സംഭരിക്കല്‍, സ്വകാര്യ ടാപ്പുകളില്‍നിന്നുള്‍പ്പെടെ തോട്ടം നനക്കല്‍, നിര്‍മാണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കല്‍, സ്വകാര്യ കണക്ഷനുകളില്‍ നിന്നുള്‍പ്പെടെ കിണറുകളില്‍ വെള്ളം സംഭരിക്കല്‍ തുടങ്ങിയവ കണ്ടത്തെിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.