അങ്കക്കളത്തില്‍ ഏറ്റുമുട്ടാന്‍ 11 വനിതാ സ്ഥാനാര്‍ഥികള്‍

മലപ്പുറം: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ അങ്കക്കളത്തില്‍ ഏറ്റുമുട്ടാന്‍ 11 വനിതാ സ്ഥാനാര്‍ഥികള്‍. വെല്‍ഫെയര്‍ പാര്‍ട്ടിയും ബി.ജെ.പിയും രണ്ട് വീതം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമ്പോള്‍ സി.പി.എം, എസ്.ഡി.പി.ഐ എന്നീ പാര്‍ട്ടികള്‍ ഓരോ സ്ഥാനാര്‍ഥികളേയും മത്സരത്തിനിറക്കുന്നു. അഞ്ച് വനിതകള്‍ മത്സരിക്കുന്നത് സ്വതന്ത്രകളായാണ്. അതേസമയം, 2006ലെ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്നത് ആകെ അഞ്ച് വനിതകള്‍ മാത്രമായിരുന്നു. കൊണ്ടോട്ടി- ഖദീജ (സ്വത), ഏറനാട്- ഷഹനാസ് (സ്വത), വണ്ടൂര്‍- സുനിതാ മോഹന്‍ദാസ് (ബി.ജെ.പി), പെരിന്തല്‍മണ്ണ- സുനിയ സിറാജ് (എസ്.ഡി.പി.ഐ), മലപ്പുറം- അഡ്വ. കെ.പി. സുമതി (സി.പി.എം), ഇ.സി. ആയിശ (വെല്‍ഫെയര്‍ പാര്‍ട്ടി), തിരൂരങ്ങാടി- പി.വി. ഗീതാ മാധവന്‍ (ബി.ജെ.പി), മിനു മുംതാസ് (വെല്‍ഫെയര്‍ പാര്‍ട്ടി), കോട്ടക്കല്‍- ബിന്ദു ദേവരാജന്‍ (സ്വത), തവനൂര്‍- സോണിയാ പിന്‍േറാ (സ്വത), പൊന്നാനി- പി.എസ്. സിന്ധുകുമാരി (സ്വത) എന്നിങ്ങനെയാണ് വനിതാ സ്ഥാനാര്‍ഥികളും മണ്ഡലങ്ങളും. ആകെ സ്ഥാനാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനയാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 97 പേര്‍ ഉണ്ടായിരുന്നപ്പോള്‍ ഇത്തവണ അത് 145 പേരാണ്. ഇത്തവണ ജില്ലയില്‍ ബലപരീക്ഷണം നടത്തുന്നത് 15 രാഷ്ട്രീയ പാര്‍ട്ടികളാണ്. 2011ല്‍ ഇത് 11 ആയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.