റോഡിന്‍െറ ഓരം കുഴിച്ചതിന് പ്രതികാര നടപടിയെന്ന്

മഞ്ചേരി: ബന്ധുവിന്‍െറ വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് പഞ്ചായത്ത് റോഡിന്‍െറ അരികുകീറി കുടിവെള്ള പൈപ്പിട്ടതിന് പഞ്ചായത്ത് പ്രതികാരനടപടി സ്വീകരിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്തി. തൃക്കലങ്ങോട് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ കൊല്ലപറമ്പന്‍ അലിക്കെതിരെയാണ് പഞ്ചായത്ത് നടപടിക്കൊരുങ്ങിയത്. ടാറിങ് നടത്താത്ത റോഡുവക്കിലൂടെ 30 മീറ്റര്‍ നീളത്തില്‍ അരയിഞ്ച് പൈപ്പാണിട്ടത്. അനുമതി കൂടാതെ പഞ്ചായത്ത് റോഡ് വെട്ടി പൈപ്പിട്ടതിന് അലി മാപ്പപേക്ഷ എഴുതി നല്‍കിയിരുന്നത്രെ. എന്നാല്‍, ഭരണസമിതിയില്‍ ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങി സെക്രട്ടറി നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മുന്‍കൂര്‍ അനുമതി വാങ്ങിയില്ളെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്നും കാണിച്ച് ചിലര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. മാപ്പപേക്ഷ എഴുതി നല്‍കിയിട്ടും അധികൃതര്‍ പിന്‍വാങ്ങിയില്ളെന്നാണ് പരാതി. മാത്രമല്ല, നടപടിക്കാധാരമായ ചില രേഖകള്‍ അലി പഞ്ചായത്തില്‍നിന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇവ നല്‍കാതെ പിഴയടപ്പിക്കാനുള്ള ശ്രമങ്ങളാണ് പഞ്ചായത്ത് തുടര്‍ന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പുതുങ്കറ അലവി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.