വേങ്ങര മണ്ഡലത്തില്‍ മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പുറത്ത്

വേങ്ങര: മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പരിമിതമായ പ്ളസ് വണ്‍ സീറ്റുകളില്‍ മൂവായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് പ്രവേശം ലഭിക്കുകയില്ളെന്ന് ഉറപ്പായി. സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലയുമായി 1850 സീറ്റുകള്‍ മാത്രമാണ് മണ്ഡലത്തിലുള്ളത്. എന്നാല്‍, കേരള സിലബസില്‍ പരീക്ഷയെഴുതിയ അയ്യായിരത്തിനടുത്ത് വിദ്യാര്‍ഥികള്‍ പ്ളസ് ടു പ്രവേശത്തിന് വേണ്ടി കാത്തിരിക്കുന്നുണ്ട്. സി.ബി.എസ്.ഇ കുട്ടികള്‍ കൂടി ഇതിനോട് ചേരുമ്പോള്‍ സീറ്റ് കിട്ടാത്ത കുട്ടികളുടെ എണ്ണം കൂടും. ഐ.ടി.ഐ/പോളിടെക്നിക് തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരുന്ന കുട്ടികളുടെ എണ്ണം പരിഗണിച്ചാല്‍ പോലും എസ്.എസ്.എല്‍.സി കഴിഞ്ഞ് പുറത്തുവരുന്ന വിദ്യാര്‍ഥികളില്‍ പകുതി പേര്‍ക്ക്പോലും തുടര്‍പഠനം സാധ്യമാവില്ല. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന സ്കൂളുകളില്‍ കുറച്ച് സീറ്റുകള്‍ സര്‍ക്കാര്‍ വര്‍ധിപ്പിക്കാറുണ്ട്. പക്ഷേ, അധ്യാപക നിയമനത്തിനോ മറ്റു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനോ ശ്രമിക്കാതെ പരിമിതമായ സൗകര്യങ്ങളില്‍ വീണ്ടും വിദ്യാര്‍ഥികളെ കുത്തിത്തിരുകുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ളെന്ന് അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു. ഈ സീറ്റ് വര്‍ധന എയ്ഡഡ് സ്കൂളുകളില്‍ പലപ്പോഴും നടപ്പില്‍ വരുത്താറുമില്ല. സര്‍ക്കാര്‍ സ്കൂളുകളില്‍ കൂടുതല്‍ കെട്ടിട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൂടുതല്‍ പ്ളസ്ടു ബാച്ചുകള്‍ അടിയന്തരമായി അനുവദിക്കുക മാത്രമാണ് പ്രശ്നത്തിനുള്ള പരിഹാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.