ഫോറസ്റ്റ് സ്റ്റേഷന്‍ ആക്രമിച്ചു; മാവോവാദികളെന്ന് സംശയം

പൂക്കോട്ടുംപാടം: മുണ്ടക്കടവ് ആദിവാസി കോളനിക്ക് സമീപം കാഞ്ഞിരക്കടവില്‍ മാവോവാദി സംഘമെന്ന് സംശയിക്കുന്ന സംഘം വനംവകുപ്പിന്‍െറ ഫോറസ്റ്റ് സ്റ്റേഷന്‍ ആക്രമിച്ചു. താല്‍ക്കാലിക വനം വാച്ചറുടെ വസ്ത്രങ്ങളും കിടക്കയും പായയും സംഘം കത്തിച്ചു. ശനിയാഴ്ച രാത്രി 8.30ഓടെയാണ് അഞ്ച് പേരടങ്ങുന്ന സംഘം മുണ്ടക്കടവില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഫോറസ്റ്റ് സ്റ്റേഷന്‍ ആക്രമിച്ചത്. താല്‍ക്കാലിക വാച്ചറായ വിനോദ് ആണ് ഈ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നത്. സംഘം വിനോദിന്‍െറ വസ്ത്രങ്ങള്‍ക്കും സാധനസാമഗ്രികള്‍ക്കും തീയിടുകയായിരുന്നു. പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പെടുന്നതാണ് കരുളായിയില്‍നിന്ന് ആറു കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലുള്ള കാഞ്ഞിരക്കടവ്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മാവോവാദികള്‍ മുണ്ടക്കടവിലത്തെി യോഗം ചേര്‍ന്നിരുന്നു. ആദിവാസികളുടെ ഉത്സവം നടക്കുന്ന ഈ പ്രദേശം നിലവില്‍ തണ്ടര്‍ബോള്‍ട്ടിന്‍െറ നിരീക്ഷണത്തിലാണ്. പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ആക്രമണം നടന്ന ഫോറസ്റ്റ് സ്റ്റേഷന്‍. നിലമ്പൂര്‍ സി.ഐ ടി. സജീവ്, പൂക്കോട്ടുംപാടം എസ്.ഐ അമൃതരംഗന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.