മലപ്പുറം നഗരത്തില്‍ മൂന്നിടത്ത് തീപിടിത്തം

മലപ്പുറം: മലപ്പുറം നഗരത്തില്‍ ശനിയാഴ്ച രണ്ടിടത്ത് മൂന്നുതവണ തീപിടിത്തം. രാവിലെ 10ഓടെ കുന്നുമ്മല്‍ പള്ളിക്കും സെന്‍റ് ജെമ്മാസ് സ്കൂളിനുമിടയിലെ മാലിന്യക്കൂമ്പാരത്തിലാണ് ആദ്യം തീപടര്‍ന്നത്. അഗ്നിരക്ഷാ സേനയത്തെി തീയണച്ചു. ഉച്ചക്ക് 12ഓടെ കലക്ടറേറ്റിന് പിന്‍വശത്ത് ശാന്തിതീരം പാര്‍ക്കിനു സമീപത്തായിരുന്നു രണ്ടാമത്തെ തീപിടിത്തം. ഇത് പൂര്‍ണമായി അണച്ച് അഗ്നിരക്ഷാ സേന മടങ്ങി. വൈകീട്ട് 4.30ഓടെ ഇതിന് താഴ്ഭാഗത്തുനിന്ന് വീണ്ടും തീപടര്‍ന്നുകയറി. പാര്‍ക്കിലത്തെുന്നവര്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റില്‍നിന്നാവാം തീപടര്‍ന്നതെന്ന് കരുതുന്നു. അഗ്നിശമന സേനയത്തെി തീയണച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.