മലപ്പുറം: ഇരവിപുരം സീറ്റ് ആര്‍.എസ്.പിക്ക് വിട്ടു നല്‍കുന്നതുള്‍പ്പെടെ കോണ്‍ഗ്രസുമായുള്ള അവസാനവട്ട ചര്‍ച്ചകളില്‍ മലപ്പുറം ജില്ലയിലെ തവനൂര്‍ മണ്ഡലത്തിനായി ലീഗ് പിടിമുറുക്കുന്നു. ഇരവിപുരത്തിന് പകരം ചടയമംഗലം എന്ന നിര്‍ദേശം ലീഗ് കൊല്ലം ജില്ലാ നേതൃത്വമടക്കം തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ കരുനാഗപ്പള്ളി മണ്ഡലത്തിനാണ് ലീഗ് ഊന്നല്‍ നല്‍കുന്നത്. ഇതു സംബന്ധിച്ച നീക്കങ്ങള്‍ വഴിമുട്ടുന്ന സാഹചര്യത്തിലാണ് ലീഗ് തവനൂര്‍ മണ്ഡലത്തെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയത്. കോണ്‍ഗ്രസ് മല്‍സരിക്കുന്ന സീറ്റ് വിട്ടു നല്‍കാന്‍ തയാറല്ളെന്ന് അവര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ട്. കെ.ടി. ജലീലില്‍ നിന്ന് സീറ്റ് പിടിക്കാനാവുമെന്ന പ്രതീക്ഷയാണ് ലീഗ് നേതാക്കള്‍ യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ്കുഞ്ഞി തവനൂരില്‍ മല്‍സരിക്കാനുള്ള ഒരുക്കം ആരംഭിച്ചിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസ് നേതാവ് സി. ഹരിദാസ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ കോണ്‍ഗ്രസ് പട്ടികയിലുണ്ട്. 2011ല്‍ നിലവില്‍ വന്ന തവനൂരില്‍ ഇടതു സ്വതന്ത്രന്‍ കെ.ടി. ജലീല്‍ കോണ്‍ഗ്രസിന്‍െറ വി.വി. പ്രകാശിനെയാണ് പരാജയപ്പെടുത്തിയത്. ജലീല്‍ 57729 വോട്ട് നേടിയപ്പോള്‍ പ്രകാശിന് 50875 വോട്ടുകള്‍ ലഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുചായ്വ് തുടരുന്ന മണ്ഡലത്തില്‍ വലിയ പ്രതീക്ഷയിലാണ് ഇത്തവണയും ഇടതുമുന്നണി. കെ.ടി. ജലീല്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്ന് ഉറപ്പായിട്ടുണ്ട്. തവനൂര്‍ ലഭിച്ചാല്‍ സംസ്ഥാനം തന്നെ ഉറ്റുനോക്കുന്ന കടുത്ത മല്‍സരമാണ് ലീഗ് കാണുന്നത്. കുറ്റ്യാടി, ഗുരുവായൂര്‍ സീറ്റുകളുടെ കാര്യത്തില്‍ ഒരു നീക്കുപോക്കിനും ലീഗില്ല. കുന്ദമംഗലത്തിനു പകരം ബാലുശ്ശേരി കോണ്‍ഗ്രസുമായി വെച്ചുമാറും. ഇതിനകം ഇരുപത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ലീഗ് നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസുമായുള്ള ചര്‍ച്ച നീളുന്ന സാഹചര്യത്തില്‍ പ്രഖ്യാപനം നീട്ടുകയാണ്. അതേസമയം അധിക സീറ്റ് എന്ന ആവശ്യം ലീഗ് പരസ്യമായി ഉന്നയിക്കുന്നില്ളെങ്കിലും അങ്ങനെ വന്നാലും തവനൂരാണ് ലീഗിന്‍െറ മനസിലുള്ളത്. അതേസമയം മലപ്പുറം ജില്ലയിലെ 16 സീറ്റുകളില്‍ നാലില്‍ മാത്രം മല്‍സരിക്കുന്ന കോണ്‍ഗ്രസിന് തവനൂര്‍ വിട്ടു നല്‍കുന്നതിനോട് ജില്ലാ തലത്തില്‍ ഒട്ടും യോജിപ്പില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.