പ്രദീപിനും കുടുംബത്തിനും നായ്ക്കളെ പേടിക്കാതെ കിടന്നുറങ്ങണം

കൊണ്ടോട്ടി: നായകള്‍ കയറിയിറങ്ങുന്ന കുട്ടിപ്പുരയില്‍നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക് പ്രദീപിനും കുടുംബത്തിനും കയറിയിരിക്കണമെങ്കില്‍ നല്ല മനസ്സുകള്‍ കനിയണം. പഴയങ്ങാടി കുന്നത്ത് പ്രദീപും കുടുംബവുമാണ് വാതില്‍ പോലുമില്ലാത്ത ഷെഡില്‍ കഴിയുന്നത്. ഒരു വ്യക്തി സൗജന്യമായി നല്‍കിയ നാല് സെന്‍റ് സ്ഥലത്ത് നാട്ടുകാരുടെ സഹായത്താല്‍ വീടുപണി ആരംഭിച്ചെങ്കിലും പാതിവഴിയിലാണ്. പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളും രണ്ട് വയസ്സുള്ള ആണ്‍കുട്ടിയുമാണ് പ്രദീപിന്. ഭാര്യ നിഷ തൊട്ടടുത്തുള്ള കന്തക്കാട് ഗവ. യു.പി സ്കൂളില്‍ വൃത്തിയാക്കാനും മറ്റും പോയാല്‍ ലഭിക്കുന്ന തുച്ഛ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. തെങ്ങ് കയറ്റക്കാരനായിരുന്ന പ്രദീപ് അസുഖം കാരണം ഇപ്പോള്‍ ജോലിക്ക് പോവുന്നില്ല. നിശയുടെ ഏക സഹോദരനും സുഖമില്ലാത്ത ആളാണ്. മാസങ്ങള്‍ക്ക് മുമ്പ് കിടന്നുറങ്ങുമ്പോള്‍ ഷെഡിലത്തെിയ നായകളില്‍നിന്ന് തലനാരിഴക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. ആടുകളെ നായ കടിക്കുകയും ചെയ്തു. വിവരമറിഞ്ഞത്തെിയ അന്നത്തെ ബ്ളോക്ക് പഞ്ചായത്ത് അംഗം പുതിയറക്കല്‍ സലീം മുന്‍കൈയെടുത്ത് ഇവര്‍ക്ക് വീട് വെക്കാനുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ക്വണ്ടഷ മുസ്തഫ തറയിടാനുള്ള ചെലവ് വഹിച്ചു. തുടര്‍ന്ന് നാട്ടുകാരും കൊണ്ടോട്ടിയിലെ ചില വ്യാപാരികളും ഖാസിയാരകം മഹല്ല് വെല്‍ഫെയര്‍ കമ്മിറ്റിയും സഹായിച്ചു. നിഷ ജോലി ചെയ്യുന്ന സ്കൂളിലെ കുട്ടികളും തൊണ്ണൂറായിരത്തിലേറെ രൂപ പിരിച്ചുനല്‍കി. ഇപ്പോള്‍ വീടിന്‍െറ കോണ്‍ക്രീറ്റ് കഴിഞ്ഞെങ്കിലും വാതിലടക്കം ഇല്ല. മൂന്ന് ലക്ഷത്തോളം രൂപയുണ്ടെങ്കിലേ മുഴുവന്‍ പണിയും പൂര്‍ത്തിയാവൂ. ഒരു കക്കൂസും അടുപ്പും അകത്തെ ഒരു മുറിയുടെ തേപ്പും കഴിഞ്ഞാല്‍ ഷെഡില്‍നിന്ന് മാറാമെന്നാണ് നിഷ പറയുന്നത്. നിഷയുടെ കഴുത്തിലുള്ള മാലയും വളകളും സ്വര്‍ണമാണെന്ന് കരുതി ഇവിടെ കള്ളന്‍മാരും എത്താറുണ്ട്. സുമനസ്സുകള്‍ കനിഞ്ഞാല്‍ വൈകാതത്തെന്നെ പെണ്‍മക്കളെയും കൂട്ടി നാല് ചുമരുകള്‍ക്കുള്ളില്‍ പേടിക്കാതെ കിടന്നുറങ്ങാമെന്നാണ് ഈ കുടുംബത്തിന്‍െറ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.