എടക്കര: ക്രിസ്തുവിന്‍െറ കുരിശ് മരണം അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികള്‍ ദു$ഖവെള്ളി ആചരിച്ചു. ഇതിന്‍െറ ഭാഗമായി പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. കുരിശിന്‍െറ വഴി, പ്രദക്ഷിണം, പ്രത്യേക ശുശ്രൂഷ എന്നിവയും വിവിധ ദേവാലയങ്ങളില്‍ നടന്നു. കുരിശില്‍ മരിച്ച യേശു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതിന്‍െറ ആഹ്ളാദത്തില്‍ ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കും. സ്ളീബ വന്ദനം, കബറടക്ക ശുശ്രൂഷ മുതലായവയാണ് പള്ളിയില്‍ നടന്ന ദുഃഖവെള്ളിയുടെ ചടങ്ങുകള്‍. പള്ളികള്‍ക്ക് സമീപമുള്ള മലകളിലേക്കാണ് കുരിശിന്‍െറ വഴി നടന്നത്. പള്ളികളില്‍ ശനിയാഴ്ച വൈകീട്ട് മുതല്‍ ഈസ്റ്ററിന്‍െറ കര്‍മങ്ങള്‍ തുടങ്ങും. മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളിയില്‍ നടന്ന ദുഃഖവെള്ളിയുടെ ചടങ്ങുകള്‍ക്ക് വികാരി ഫാ. ചാക്കോ മേപ്പുറത്ത് നേതൃത്വം നല്‍കി. തുടര്‍ന്ന് വെട്ടുകത്തികോട്ടയിലേക്ക് കുരിശിന്‍െറ വഴി നടന്നു. നരിവാലമുണ്ട സെന്‍റ് ജോസഫ്സ് പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫാ. ഫ്രാന്‍സിസ് കുത്തുകല്ലിങ്ങല്‍ നേതൃത്വം നല്‍കി. വൈകീട്ട് മൊടപ്പൊയ്ക കപ്പേളയിലേക്ക് കുരിശിന്‍െറ വഴി നടത്തി. പൂളപ്പാടം സെന്‍റ് ജോര്‍ജ് കത്തോലിക്കാ പള്ളിയില്‍ വികാരി ഫാ. സജി കുളങ്ങര നേതൃത്വം നല്‍കി. മലാംകുണ്ട് മുട്ടിപ്പാലം മലയിലേക്ക് കുരിശിന്‍െറ വഴി നടന്നു. തലഞ്ഞി സെന്‍റ് മേരീസ് ദേവാലയത്തില്‍ ഫാ. ജോയി തുരുത്തേല്‍ കാര്‍മികത്വം വഹിച്ചു. പാലേമാട് സെന്‍റ് തോമസ് പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് വികാരി ഫാ. എബ്രഹാം നെല്ലിക്കല്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പാലേമാട്ടിലേക്ക് കുരിശിന്‍െറ വഴി നടന്നു. പാലാങ്കര സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ എലവനപ്പാറ നേതൃത്വം നല്‍കി. എരുമമുണ്ട സെന്‍റ് മേരീസ് പള്ളിയില്‍ പ്രോട്ടോ വികാരി ഫാ. ജോണ്‍ മനയില്‍ നേതൃത്വം നല്‍കി. മാമാങ്കര സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ പ്രോട്ടോ വികാരി ഫാ. മാത്യു അറമ്പന്‍കുടി കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. പാതിരിപ്പാടം സെന്‍റ് മേരീസ് പള്ളിയില്‍ ഫാ. ജോസഫ് പാലാട്ട് നേതൃത്വം നല്‍കി. തുടര്‍ന്ന് കുറത്തി മലയിലേക്ക് കുരിശിന്‍െറ വഴി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.