ചങ്ങരംകുളം: മൂക്കുതല ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രിന്‍സിപ്പലിന്‍െറ മുറിയുടെ പൂട്ട് തകര്‍ത്ത് ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പറുകള്‍ മോഷ്ടിക്കാന്‍ ശ്രമം നടന്നതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയതായും പരിസര പ്രദേശങ്ങളില്‍ ചുറ്റിപറ്റി അന്വേഷണം ശക്തമാക്കിയതായും എസ്.ഐ വിനോദ് പറഞ്ഞു. മോഷണശ്രമത്തിന് പിന്നില്‍ വിദഗ്ധ സംഘമില്ളെന്നും പരിശോധനയില്‍ വ്യക്തമാകുന്നതായി പൊലീസ് പറയുന്നു. പ്രിന്‍സിപ്പലിന്‍െറ മുറിയുടെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന് സംഘത്തിന് ചോദ്യപേപ്പര്‍ സൂക്ഷിച്ച ഇരുമ്പുവാതില്‍ തുറക്കാന്‍ കഴിഞ്ഞിട്ടില്ല. സമീപത്തെ ലൈബ്രറിയുടെ വാതില്‍ കുത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സമീപത്തെ സൈക്കിള്‍ കട കുത്തിത്തുറന്ന് പഞ്ചറൊട്ടിക്കുന്ന സൊലൂഷന്‍ എടുത്താണ് വാതില്‍ കത്തിക്കാന്‍ ശ്രമം നടത്തിയത്. ഇതോടൊപ്പം സൈക്കിള്‍ കടയില്‍നിന്ന് 400 രൂപയും മോഷ്ടിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് സ്കൂളില്‍ മോഷണ ശ്രമം നടന്നിരുന്നു. എന്നാല്‍, പ്രിന്‍സിപ്പലിന്‍െറ മുറിയില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ ഉത്തരം എഴുതാനുള്ള പേപ്പറുകളും മറ്റും വിദ്യാര്‍ഥികളുടെ രേഖകളും മോഷണം നടത്തിയതായി ഉടനെ പറയാന്‍ കഴിയില്ളെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഉത്തരമെഴുതുന്ന പേപ്പറുകളില്‍നിന്ന് കുറച്ച് എടുത്താല്‍ അറിയാന്‍ കഴിയില്ല. അതുപോലെ കുട്ടികളുടെ മറ്റു രേഖകളും ഈ മുറിയില്‍ സൂക്ഷിച്ചുവരുന്നു. എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടത്തെല്‍ പ്രയാസകരമാണ്. ഉത്തരം എഴുതുന്ന പേപ്പറുകള്‍ നഷ്ടപ്പെട്ടാലും അത് ഉപയോഗിക്കാന്‍ കഴിയില്ല. സീലും അധ്യാപകരുടെ ഒപ്പും ഇട്ടതിന് ശേഷമാത്രമാണ് പരീക്ഷ എഴുതുന്നതിന് പേപ്പര്‍ നല്‍കുന്നത്. മാത്രവുമല്ല ഓരോ വിദ്യാര്‍ഥികള്‍ക്കും നല്‍കുന്ന അഡീഷണല്‍ പേപ്പറുകള്‍ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്യുന്നു. മോഷണശ്രമം നടന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത പരീക്ഷ സയത്ത് കൂടുതല്‍ സൂക്ഷ്മ പരിശോധന നടത്തുമെന്നും അധ്യാപകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.