വണ്ടൂര്‍: സ്ഥലം മാറിപ്പോയ ബ്ളോക് വികസന ഓഫിസര്‍ അവധി ദിവസം ഓഫിസിലത്തെി രേഖകള്‍ പരിശോധിച്ച സംഭവം വിവാദമാകുന്നു. കഴിഞ്ഞ ഞായറാഴ്ച വണ്ടൂര്‍ ബ്ളോക് ഓഫിസിലാണ് മുന്‍ ബി.ഡി.ഒയും നിലവില്‍ തൃശൂര്‍ മതിലകം ബ്ളോക് ഓഫിസറുമായ ജെ. ജയപ്രകാശ് സന്ദര്‍ശനത്തിനത്തെിയത്. ഞായറഴ്ച രാവിലെ ഓഫിസിലത്തെിയ ഇദ്ദേഹം മണിക്കൂറുകളോളം ഓഫിസില്‍ ചെലവഴിച്ചു. കൂടാതെ ഓഫിസിലെ ചില ജീവനക്കാരുമായി ചേര്‍ന്ന് രേഖകള്‍ പരിശോധിക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയും ഇദ്ദേഹം ഓഫിസിലത്തെിയിരുന്നതായി ആരോപണമുണ്ട്. രണ്ട് ദിവസങ്ങളിലായി വണ്ടൂരിലെ സ്വകാര്യ ലോഡ്ജില്‍ തങ്ങിയ ഇദ്ദേഹം തിങ്കളാഴ്ച രാവിലെയാണ് തൃശൂരിലേക്ക് തിരിച്ചുപോയത്. ഹാഡ പദ്ധതിയില്‍ പോരൂര്‍ പഞ്ചായത്തില്‍ ഒരേ പ്രവൃത്തിക്ക് ഒന്നിലധികം പേരുകളില്‍ തുക ചെലവഴിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥനത്തെി അവധി ദിനത്തില്‍ ഓഫിസ് രേഖകള്‍ പരിശോധിച്ചത്. മുന്‍ ബി.ഡി.ഒ എത്തിയ സമയത്ത് തന്നെ നിലവിലെ ബി.ഡി.ഒ ബെനില ബ്രൂണയും ഓഫിസിലത്തെിയിരുന്നു. എന്നാല്‍ ഓഫിസിലെ രേഖകള്‍ ആരെങ്കിലും പരിശോധിച്ചതായി തനിക്ക് അറിയില്ളെന്നും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് സഹായം ചെയ്തു കൊടുക്കാമെന്ന ഉദ്ദേശ്യത്തിലാണ് ഓഫിസിലത്തെിയതുമെന്നുമാണ് ബി.ഡി.ഒ ബെനിലയുടെ വിശദീകരണം. മുന്‍ ബി.ഡി.ഒ ഓഫിസിലത്തെുന്ന വിവരം തനിക്കറിയില്ലായിരുന്നുവെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ളെന്നും അവര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ബ്ളോക് പ്രസിഡന്‍റ് കെ.ടി. ജുവൈരിയ്യ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.