കാളികാവ്: കാത്ത് കാത്തിരുന്ന് വേനല്‍മഴയത്തെി. മലയോര പ്രദേശങ്ങളായ ചോക്കാട്, കാളികാവ് പ്രദേശങ്ങളിലെ വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച സാമാന്യം ഭേദപ്പെട്ട മഴ പെയ്തു. ചുട്ടുപൊള്ളുന്ന മീനച്ചൂടിന് ഇടമഴ തെല്ല് ശമനമേകി. വൈകിട്ട് നാലോടെയാണ് ചെറിയ ഇടിയുടെ അകമ്പടിയോടെ മഴ ആരവമറിയിച്ചത്. അരമണിക്കൂര്‍ മാത്രമാണ് നീണ്ടുനിന്നതെങ്കിലും വേഴാമ്പലിനെപ്പോലെ ഒരുമഴത്തുള്ളിക്കായി കാത്തിരുന്നവര്‍ക്ക് ചെറുമഴപ്പെയ്ത്ത് വലിയ ആശ്വാസമായി. കരുവാരകുണ്ടിലും ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെ പലയിടങ്ങളിലായി ഒരു മണിക്കൂറോളം മഴ പെയ്തു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വൈകുന്നേരങ്ങളില്‍ മേഖലയില്‍ ആകാശം മേഘാവൃതമായെങ്കിലും മഴ പെയ്തിരുന്നില്ല. ആശ്വാസമായത്തെിയ മഴ തോരും മുമ്പ് തന്നെ വെള്ളം പൂര്‍ണമായും അപ്രത്യക്ഷമായി. മഴയെതുടര്‍ന്ന് കല്‍ക്കുണ്ട് ചേരിപ്പടിയില്‍ സ്റ്റോപ്പില്‍ യാത്രക്കാരനെ കയറ്റാന്‍ നിര്‍ത്തിയ ബസിനു മീതെ കവുങ്ങ് വീണു. ബസിന്‍െറ ചില്ല് പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. റോഡുകളില്‍ ചാലിട്ടൊഴുകിയ മഴവെള്ളം വേനലില്‍ വെന്തുരുകിയ ജനങ്ങള്‍ക്ക് കുളിര്‍ക്കാഴ്ചയായി. തുലാവര്‍ഷം കുറഞ്ഞതും നേരത്തേ പിന്‍വാങ്ങുകയും ചെയ്തത് മേഖലയില്‍ ജല സ്രോതസ്സുകള്‍ വറ്റിവരളാന്‍ കാരണമായിരുന്നു. കുംഭത്തില്‍ ഇടമഴ പെയ്യുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അത് പൊലിഞ്ഞതിനാല്‍ അസാധാരണ ചൂടില്‍ നാട് വെന്തുരുകുകയായിരുന്നു. ചൂട് 36 ഡിഗ്രി വരെ ഉയര്‍ന്നു. ഇതിനിടയിലാണ് വരുംനാളുകളില്‍ തുടര്‍മഴയുടെ സാധ്യത നല്‍കി വേനല്‍ മഴ ആശ്വാസത്തെളിനീരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.