ആദിവാസികള്‍ക്ക് ഉള്‍വനത്തില്‍ വെള്ളമത്തെിച്ച് കാളികാവ് പൊലീസ്

കാളികാവ്: നീരുറവകള്‍ വറ്റിത്തുടങ്ങിയതോടെ കുടിവെള്ളം കിട്ടാതെ പ്രയാസപ്പെടുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് കാളികാവ് പൊലീസ് ആശ്വാസമാകുന്നു. ജലദിനത്തിന്‍െറ ഭാഗമായാണ് കാളികാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്ന് ആദിവാസി കോളനികളില്‍ പൊലീസ് കുടിവെള്ളമത്തെിച്ചത്. ജലക്ഷാമം എന്തെന്നറിയാത്ത മലമുകളിലെ ആദിവാസി കുടുംബങ്ങളാണ് ഈ വര്‍ഷം വരള്‍ച്ചയുടെ പിടിയിലായത്. ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പലതരത്തിലുള്ള കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയെങ്കിലും ഇവര്‍ക്ക് ഒരു തുള്ളി വെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണ്. നിലവിലെ സാഹചര്യം പരിഗണിച്ചാണ് ആദിവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് നേരിട്ടിറങ്ങിയിട്ടുള്ളത്. പൊലീസ് വിഭാഗത്തിന്‍െറ സ്റ്റേറ്റ് പ്ളാന്‍ ഫണ്ടില്‍ നിന്നാണ് കുടിവെള്ള പദ്ധതികള്‍ക്ക് തുക അനുവദിച്ചത്. കാളികാവ് സ്റ്റേഷന്‍ പരിധിയിലെ മൂന്ന് കോളനികളില്‍ കൂടി വെള്ളമത്തെിക്കാന്‍ 50,000 രൂപയാണ് ചെലവഴിച്ചത്. കല്ലാമൂല ചികക്കല്ല് കോളനിയില്‍ പത്ത് ആദിവാസി കുടുംബങ്ങള്‍ക്ക് വെള്ളമത്തെിക്കാന്‍ കഴിഞ്ഞു. അടയ്ക്കാകുണ്ട് സ്കൂള്‍ കുന്നിലെ മൂന്ന് കുടുംബങ്ങള്‍ക്ക് പദ്ധതി അനുഗ്രഹമായി. പുല്ലങ്കോട് എസ്റ്റേറ്റിനോട് ചേര്‍ന്നാണ് സ്കൂള്‍ കുന്നിലെ അറനാടന്‍ കുടുംബങ്ങള്‍ താമസിക്കുന്നത്. തോട്ടത്തിലെ ചോല വറ്റിയതിനാല്‍ ഇവര്‍ക്ക് വെള്ളം ലഭിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാതിരിക്കുമ്പോഴാണ് സഹായവുമായി പൊലീസത്തെുന്നത്. മൂന്നാമത്തെ കുടിവെള്ള പദ്ധതി ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയായ ചോക്കാട് നാല്‍പത് സെന്‍റ് കോളനിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. മാവോവാദി ഭീഷണി നേരിടുന്ന പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് പൊലീസ് പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുള്ളത്. ആവശ്യമായ ഘട്ടങ്ങളില്‍ സഹായവുമായത്തെി ആദിവാസികളുടെ മനസ്സില്‍നിന്ന് ഭരണവിരുദ്ധ വികാരം നീക്കം ചെയ്യലാണ് പ്രവൃത്തിയുടെ ലക്ഷ്യം. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പി.എ. വര്‍ഗീസിന്‍െറ നേതൃത്വത്തിലാണ് പദ്ധതിക്കുള്ള തുക അനുവദിച്ചത്. വണ്ടൂര്‍ സി.ഐ സാജു എബ്രഹാം, കാളികാവ് എസ്.ഐ കെ.എ. സാബു എന്നിവരാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.