നിലമ്പൂരില്‍ വി.വി. പ്രകാശിന് വോട്ട് തേടി ഫ്ളക്സ് ബോര്‍ഡ്

നിലമ്പൂര്‍: സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിന് മുമ്പ് നിലമ്പൂര്‍ മണ്ഡലത്തില്‍ വി.വി. പ്രകാശിന്‍െറ ചിത്രം പതിച്ചുള്ള ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നു. നിലമ്പൂര്‍ ടൗണിന്‍െറ ഹൃദയഭാഗത്തും ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡിന് സമീപവുമാണ് തിങ്കളാഴ്ച രാത്രി 6x4 സൈസിലുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരില്‍ ഉയര്‍ന്ന ബോര്‍ഡില്‍ കെ.പി.സി.സി സെക്രട്ടറി കൂടിയായ വി.വി. പ്രകാശിന്‍െറ മുഴുനീള ചിത്രവുമുണ്ട്. ‘ആഡംബരങ്ങളില്ലാത്ത... ജാടകളില്ലാത്ത... നിലമ്പൂരിന്‍െറ മുത്ത് വി.വി. പ്രകാശിനെ വിജയിപ്പിക്കുക’ എന്നാണ് ബോര്‍ഡിലെ തലക്കെട്ട്. കൈപ്പത്തി ചിഹ്നവുമുണ്ട്. ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ട് അരമണിക്കൂറിനുള്ളില്‍ അപ്രത്യക്ഷമായി. വി.വി. പ്രകാശും ആര്യാടന്‍ ഷൗക്കത്തുമാണ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പട്ടികയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.