കൊണ്ടോട്ടി: വാഴയൂര്‍ ചണ്ണയില്‍ മൂലോട്ടുപുറായിലെ ചെങ്കല്‍ ക്വാറിയില്‍ ആറുവര്‍ഷം മുമ്പ് അസം സ്വദേശിയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ മലയാളിയും അസം സ്വദേശിയും ഉള്‍പ്പെടെ രണ്ടുപേരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ആക്കോട് ഗ്രാനൈറ്റില്‍ ജോലി ചെയ്തിരുന്ന അസം ചാബോല്‍ താലൂക്കിലെ ഐനുല്‍ റഹ്മാന്‍ (26) കൊല്ലപ്പെട്ട കേസിലാണ് മലപ്പുറം വാഴയൂര്‍ നടുവങ്ങോട്ടുമല കാരേങ്ങല്‍ വീട്ടില്‍ ഷിഹാബുദീന്‍ (33), അസമിലെ ദുബ്രി ജില്ലക്കാരനായ ജാലിബര്‍ ഹഖ് (39) എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2010 ഫെബ്രുവരി രണ്ടിനായിരുന്നു സംഭവം. കഴുത്തില്‍ തോര്‍ത്ത് മുണ്ട് ചുറ്റിയ നിലയില്‍ ഐനുല്‍ റഹ്മാന്‍െറ മൃതദേഹം ചെങ്കല്‍ ക്വാറിയില്‍ മണ്ണ് നീക്കുന്നതിനിടെ കണ്ടത്തെിയപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. വാഴക്കാട് പൊലീസ് അന്വേഷണം നടത്തിയെങ്കിലും മരിച്ചയാള്‍ക്ക് ശത്രുക്കളുള്ളതായി കണ്ടത്തൊനായില്ല. ഇതിനിടയിലാണ് തെളിയിക്കപ്പെടാത്ത കേസുകളില്‍ പുനരന്വേഷണം നടത്തണമെന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. അനന്തകൃഷ്ണന്‍െറ നിര്‍ദേശത്തെതുടര്‍ന്ന് കോഴിക്കോട് സി.ബി.സി.ഐ.ഡി സൂപ്രണ്ട് കെ.ബി. വേണുഗോപാലിന്‍െറയും ഡെപ്യൂട്ടി സൂപ്രണ്ട് ഇ.പി. പൃഥ്വിരാജന്‍െറയും നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയത്. ഷിഹാബുദീന്‍െറ ബന്ധുവായ പെണ്‍കുട്ടിയുമായി ഐനൂല്‍ റഹ്മാനുള്ള അടുപ്പമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ന്ന്, ഷിഹാബുദ്ദീന്‍ ജാലിബര്‍ ഹഖിനെയും ചില അസം സ്വദേശികളെയും കൂട്ടി ക്വാറി പ്രവര്‍ത്തിക്കുന്ന സ്ഥലത്തേക്ക് രാത്രി മൂന്നോടെ ഐനുല്‍ റഹ്മാനെ കൊണ്ടുവരികയായിരുന്നു. ക്വാറിക്ക് മുകളിലത്തെിയപ്പോള്‍ ഷിഹാബുദ്ദീന്‍ റഹ്മാന്‍െറ പിറകിലൂടെയത്തെി പിടിക്കുകയും മറ്റുള്ളവര്‍ കഴുത്തും മുഖവും കൂട്ടിക്കെട്ടുകയും ചെയ്തു. തുടര്‍ന്ന് കഴുത്തുഞെരിച്ച് കൊന്നശേഷം മണ്ണ് ദേഹത്തിട്ട് മൂടി. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ജാലിബര്‍ ഹഖ് നാട്ടിലേക്ക് കടക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് ചെന്നൈയില്‍ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ വെച്ച് പിടികൂടിയത്. ഷിഹാബുദീന്‍െറ സുഹൃത്തും ഡ്രൈവറുമായ മലയാളി യുവാവിനെയും അസം സ്വദേശിയെയും പിടികൂടാനുണ്ട്. ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ പി.എല്‍. ഷൈജു, എസ്.ഐമാരായ എ.വി. വിജയന്‍, പുരുഷോത്തമന്‍, പി.പി. രാജീവ്, പി. ബാബുരാജ്, സ്പെഷല്‍ ഓഫിസര്‍മാരായ ശശി കുണ്ടറക്കാട്, സത്യനാഥന്‍, അബ്ദുല്‍ അസീസ് എന്നിവരടങ്ങുന്ന സംഘമാണ് കേസിന് തുമ്പുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.