പെരിന്തല്‍മണ്ണ: 2008 മാര്‍ച്ച് 12ന് മുമ്പ് തരംമാറ്റിയ ഭൂമി 500 രൂപ പിഴയടച്ചാല്‍ ക്രമപ്പെടുത്തി നല്‍കുന്നതിന് കലക്ടറേറ്റില്‍ ലഭിച്ച പതിനായിരക്കണക്കിന് അപേക്ഷകള്‍ കൂട്ടത്തോടെ വില്ളേജ് ഓഫിസുകളിലേക്ക് കൈമാറി. അപേക്ഷകന്‍െറ വ്യക്തമായ രേഖകള്‍ പോലുമില്ലാത്ത അപേക്ഷകളാണ് കലക്ടറേറ്റില്‍നിന്ന് കഴിഞ്ഞദിവസങ്ങളില്‍ എത്തിച്ചത്. 14 ദിവസത്തിനകം തീര്‍പ്പ് കല്‍പിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് നിര്‍ദേശം. തെരഞ്ഞെടുപ്പ് ജോലികള്‍, നികുതി പിരിവ്, ബാങ്കുകളുടെ റവന്യൂ റിക്കവറി തുടങ്ങിയ തിരക്കിനിടെ ഈ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പിക്കാനാകാതെ വലയുകയാണ് വില്ളേജ് ഓഫിസര്‍മാര്‍. 2015ലെ തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്തിയതോടെയാണ് 2008 മാര്‍ച്ച് 12ന് മുമ്പ് തരം മാറ്റിയ ഭൂമി 500 രൂപ പിഴയടച്ചാല്‍ ക്രമപ്പെടുത്തിക്കൊടുക്കാന്‍ ഉത്തരവിറക്കിയത്. ഇത്പ്രാബല്യത്തില്‍ വന്നതോടെയാണ് അപേക്ഷകര്‍ കൂട്ടത്തോടെ 500 രൂപ ചലാനടച്ച് കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. പല അപേക്ഷകളിലും ചെലാനിലെ പേര് മാത്രമാണുള്ളത്. ഇതില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ ബന്ധപ്പെട്ട് ഭൂമിയുടെ സ്കെച്ചുണ്ടാക്കി, സര്‍വേ രേഖകള്‍ പരിശോധിച്ച് മഹസര്‍ തയാറാക്കണം. 2008ന് മുമ്പുള്ള, ബന്ധപ്പെട്ട വില്ളേജിന്‍െറ സാറ്റലൈറ്റ് മാപ്പ് സംഘടിപ്പിച്ച് അപേക്ഷയിലെ ഭൂമിയുടെ സ്വഭാവവും പരിശോധിക്കണം. എന്നാല്‍, 2008ന് മുമ്പുള്ള വില്ളേജിന്‍െറ സാറ്റലൈറ്റ് മാപ്പ് തങ്ങള്‍ക്ക് ലഭ്യമല്ളെന്ന് പല വില്ളേജ് ഓഫിസര്‍മാരും പറയുന്നു. മാര്‍ച്ച് 23ന് മുമ്പ് വില്ളേജ് ഓഫിസ് മുഖേന എത്തേണ്ട കെട്ടിട നികുതി, ഭൂനികുതി, തോട്ടം നികുതി, ആഡംബര നികുതി എന്നിവ ഈടാക്കാന്‍ നിര്‍ദേശം ലഭിച്ചതിനാല്‍ അവ പിരിച്ചെടുക്കുന്ന തിരക്കിലാണ്. ആഡംബര നികുതി ഇരട്ടിയാക്കിയതിനാല്‍ അത്തരക്കാരെ നേരില്‍ കണ്ടാല്‍ മാത്രമേ നികുതി അടക്കൂവെന്നും വില്ളേജ് ഓഫിസര്‍മാര്‍ പറയുന്നു. ഇതിനുപുറമെ ബാങ്ക് വായ്പയില്‍ വീഴ്ച വരുത്തിയവര്‍ക്കുള്ള ജപ്തി നടപടികളും നടക്കുന്ന സമയമാണിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.