തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉത്തരക്കടലാസ് കാണാതാകല്‍ സംഭവങ്ങള്‍ തുടരുമ്പോഴും പതിവുപോലെ കൈമലര്‍ത്തി ജീവനക്കാര്‍. വി.സിയും സിന്‍ഡിക്കേറ്റും ഗൗരവമായ അന്വേഷണങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും ഞങ്ങളൊന്നുമറിയില്ളെന്ന നിലക്കാണ് ഒരുവിഭാഗം ജീവനക്കാരുടെ നിലപാട്. സിന്‍ഡിക്കേറ്റ് സമിതിയുടെ പ്രാഥമിക അന്വേഷണത്തിലും പരീക്ഷാഭവനിലെ എട്ട് ജീവനക്കാര്‍ മൊഴിനല്‍കിയത് തങ്ങളുടെ നിസ്സഹായവസ്ഥയാണ്. ഉത്തരക്കടലാസ് മൂല്യനിര്‍ണയ ക്യാമ്പില്‍ എത്തിച്ചതിനും തിരികെ കൊണ്ടുവന്നതിനുമൊക്കെ തെളിവ് ഹാജരാക്കുമ്പോഴും 600ഓളം പേപ്പറിനെ കുറിച്ച് ഇവര്‍ക്ക് ഒന്നുമറിയില്ല. അതിനാല്‍തന്നെ സംഭവം ആസൂത്രിതമാണെന്ന സംശയവും ശക്തമായി. ആറ് എന്‍ജിനീയറിങ് കോളജുകളില്‍നിന്നുള്ള ഉത്തരക്കടലാസ് കെട്ട് പരീക്ഷാഭവനില്‍നിന്ന് മൂല്യനിര്‍ണയ ക്യാമ്പിലേക്ക് എത്തിച്ചതായാണ് ജീവനക്കാര്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് നല്‍കിയ മൊഴി. എന്നാല്‍, മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകര്‍ക്ക് ഉത്തരക്കടലാസ് ലഭിക്കാതെപോയ സംഭവത്തില്‍ ജീവനക്കാര്‍ക്ക് ഒന്നുമറിയില്ല. പേപ്പര്‍ കൊണ്ടുപോയതിനും എത്തിച്ചതിനുമൊക്കെ ‘കൃത്യമായ’ രേഖകള്‍ പരീക്ഷാഭവന്‍ ജീവനക്കാര്‍ സൂക്ഷിക്കുന്നുവെന്നതാണ് രസകരം. കൂട്ടത്തോല്‍വിയും ഫലംലഭിക്കാതെയും വന്നപ്പോള്‍ ചില വിദ്യാര്‍ഥികള്‍ സര്‍വകലാശാലയിലത്തെിയപ്പോഴാണ് ഉത്തരക്കടലാസ് കാണാതായ വിവരം തന്നെ ജീവനക്കാര്‍ അറിയുന്നത്. ഉത്തരക്കടലാസ് കാണാതായാല്‍ പുന$പരീക്ഷ നടത്തുക മാത്രമാണ് സര്‍വകലാശാലക്ക് ആകെ ചെയ്യാനുള്ളത്. കോടതിയെ സമീപിച്ചാലും പുന$പരീക്ഷ നിര്‍ദേശിക്കുന്നതിനാല്‍ അധികൃതരെ ആര്‍ക്കും ഒന്നുംചെയ്യാന്‍ കഴിയില്ളെന്ന സൗകര്യമാണ് ജീവനക്കാര്‍ ആസ്വദിക്കുന്നത്. ബി.ടെക് പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായ വിദ്യാര്‍ഥികളും അനാസ്ഥ ചോദ്യംചെയ്തു. പുന$പരീക്ഷ നടത്താമെന്ന വാഗ്ദാനം വെച്ചുനീട്ടി പരീക്ഷാഭവന്‍ ജീവനക്കാര്‍ തടിതപ്പുകയാണ്. പൊലീസില്‍ പരാതിപ്പെടാനാണ് വി.സി വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്. അന്വേഷണങ്ങള്‍ ഒട്ടേറെ കണ്ടതിനാല്‍ ബി.ടെക് വിവാദവും ഒന്നുമാവില്ളെന്ന ഉറച്ച ബോധ്യം ജീവനക്കാര്‍ക്കുണ്ട്. മാര്‍ച്ച് 22ന് ചേരുന്ന സിന്‍ഡിക്കേറ്റ് പരീക്ഷാ സ്ഥിരംസമിതി യോഗത്തില്‍ അന്വേഷണം പൊലീസിന് വിടാന്‍ തീരുമാനിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.