വെടിയേറ്റ പൊലീസുകാരെ ആശുപത്രിയിലത്തെിക്കാന്‍ സിനിമാ സ്റ്റൈല്‍ ഗതാഗത നിയന്ത്രണം

പെരിന്തല്‍മണ്ണ: ‘ട്രാഫിക്’ സിനിമയെ അനുസ്മരിപ്പിക്കും വിധം ഓരോ പ്രധാന ടൗണുകളിലും വാഹനങ്ങള്‍ നിയന്ത്രിച്ച് പൊലീസ് റോഡില്‍ വഴിയൊരുക്കുന്നു, എന്താണ് കാര്യമെന്നറിയാതെ പരിഭ്രമിച്ച് ആളുകള്‍, വെടിയേറ്റ മാവോവാദികളെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലത്തെിക്കാനാണ് ഗതാഗതം നിയന്ത്രിക്കുന്നതെന്ന് അഭ്യൂഹം. എന്നാല്‍, നാട്ടുകാരെയും യാത്രക്കാരെയും ഉദ്വേഗത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തിന്‍െറ നിജസ്ഥിതി പിന്നീടാണ് ജനമറിഞ്ഞത്. ശനിയാഴ്ച വൈകീട്ട് 3.30ഓടെ ദേവര്‍ഷോലയില്‍ കടുവയെ കീഴ്പ്പെടുത്തുന്നതിനിടെ വെടിയേറ്റ പൊലീസുകാര്‍ക്ക് അടിയന്തര ചികിത്സ നല്‍കാന്‍ തിടുക്കത്തില്‍ പെരിന്തല്‍മണ്ണയിലത്തെിക്കാനാണ് പൊലീസ് സംസ്ഥാന പാതയില്‍ സിനിമാ സ്റ്റൈലില്‍ ഗതാഗതം നിയന്ത്രിച്ചത്. നിലമ്പൂര്‍, വണ്ടൂര്‍, പാണ്ടിക്കാട്, പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധികളിലെ വാഹനങ്ങളില്‍ അകമ്പടിയേകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.