നിലമ്പൂരില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

നിലമ്പൂര്‍: വനമേഖലയാല്‍ ചുറ്റപ്പെട്ട നിലമ്പൂര്‍ മേഖലയിലും ചരിത്രത്തിലെ ഉയര്‍ന്ന താപനില രേഖപ്പെടുത്തി. 40.1 ഡിഗ്രി താപനിലയാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ രേഖപ്പെടുത്തിയത്. 1997ല്‍ രേഖപ്പെടുത്തിയ 39.8 ആണ് നിലമ്പൂര്‍ മേഖലയിലെ ഉയര്‍ന്ന ചൂടായി രേഖപ്പെടുത്തിയിരുന്നത്. അതികഠിനമായ ചൂട് കാണപ്പെടുന്നില്ളെങ്കിലും അന്തരീക്ഷത്തിലെ താപനില ഉയര്‍ന്നതാണെന്ന് കേരള വനം ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞന്‍ ചന്ദ്രശേഖര പറഞ്ഞു. കാര്‍മേഘം മൂടിനില്‍ക്കുന്നതിനാല്‍ അന്തരീക്ഷത്തിലെ ചൂട് വര്‍ധിച്ചിരിക്കുകയാണ്. വേനല്‍മഴ ലഭിക്കാത്തത് വനമേഖലയേയും കാര്യമായി ബാധിച്ചിട്ടുണ്ട്. ജില്ലയിലെ മൂന്ന് വനം റെയ്ഞ്ചുകളിലായി പടര്‍ന്ന കാട്ടുതീ താല്‍ക്കാലികമായി കെട്ടടങ്ങിയെങ്കിലും വനമേഖല വരണ്ട് കിടക്കുകയാണ്. നിലമ്പൂര്‍ മേഖലയില്‍ മാര്‍ച്ചില്‍ നാലു പേര്‍ക്ക് സൂര്യാതപമേറ്റു. ചാലിയാറും പോഷക നദികളും ആവരണം ചെയ്യപ്പെട്ട നിലമ്പൂര്‍ മേഖലയില്‍ പുഴവെള്ളം തടഞ്ഞുനിര്‍ത്തി ഭൂമിയെ തണുപ്പിക്കാനുള്ള ഒരുപദ്ധതിയും ഇല്ലാത്തതും വരള്‍ച്ചയും ചൂടും വര്‍ധിക്കാന്‍ കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.