മലപ്പുറം: ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികളില്‍ 24.14 ശതമാനം പേരും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായി സ്കൂള്‍ ആരോഗ്യ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ കണ്ടത്തെി. 2015 ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച് വരെ വിവിധ സ്കൂളുകള്‍ കേന്ദ്രീകരിച്ച് 4,86,527 വിദ്യാര്‍ഥികളെ പരിശോധിച്ചതില്‍ 1,17,483 പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് കണ്ടത്തെല്‍. 9.53 ശതമാനം കുട്ടികള്‍ക്ക് ചര്‍മസംബന്ധമായും 14.65 ശതമാനം പേര്‍ക്ക് പല്ലു സംബന്ധമായുമാണ് അസുഖങ്ങള്‍. 11.37 ശതമാനത്തിന് വിളര്‍ച്ചയും 6.11 ശതമാനം പേര്‍ക്ക് തൂക്കക്കുറവുമാണ് പ്രശ്നങ്ങള്‍. കാഴ്ച വൈകല്യമുള്ളവര്‍ 4.44 ശതമാനം, ശ്വാസകോശ രോഗങ്ങള്‍ 2.90 ശതമാനം, ഇ.എന്‍.ടി പ്രശ്നങ്ങള്‍ 2.84 ശതമാനം, അമിതവണ്ണം 1.11 ശതമാനം എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്ക്. ആര്‍ത്തവ സമയത്തെ വേദനയുള്ളവര്‍ 1.87ഉം ക്രമരഹിതമായ ആര്‍ത്തവമുള്ളവര്‍ 1.87ഉം മൂത്രാശയ രോഗങ്ങളുള്ളവര്‍ 2.01ഉം ശതമാനുള്ളത്. ഇതു കൂടാതെ സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗം, ലൈംഗിക ചൂഷണം, കൗമാര ഗര്‍ഭധാരണം, പ്രകൃതിവിരുദ്ധ ലൈംഗികത, മാനസിക പിരിമുറുക്കം, ആത്മഹത്യാ പ്രവണത തുടങ്ങിയവയും കൊഴിഞ്ഞുപോക്കും വര്‍ധിച്ചുവരുന്നതായി പരിശോധനയില്‍ കണ്ടത്തെി. വിദ്യാര്‍ഥികളുടെ ആരോഗ്യം ഉറപ്പുവരുത്താന്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ദേശീയ ആരോഗ്യ ദൗത്യം മുഖേന ജില്ലയില്‍ 130 ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ 536 സ്കൂളുകളിലാണ് ഇതിനകം സ്കൂള്‍ ആരോഗ്യ പരിപാടി നടപ്പാക്കിയത്. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് രോഗ ചികിത്സാ-പ്രതിരോധ സേവനങ്ങള്‍ക്ക് പുറമെ കൗണ്‍സലിങും ഡോക്യുമെന്‍േറഷനും ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാര്‍ വഴി നല്‍കുന്നുണ്ട്. സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകള്‍, അങ്കണവാടികള്‍, സ്പെഷല്‍ ഹോസ്റ്റലുകള്‍ എന്നിവയെല്ലാം പദ്ധതിയുടെ പരിധിയില്‍ വരും. 2016 മാര്‍ച്ച് വരെ ജില്ലയിലെ 33474 അങ്കണവാടി കുട്ടികളെയും നഴ്സുമാര്‍ വഴി ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.