ചങ്ങരംകുളം: ഹൃദയ ശസ്ത്രക്രിയക്കും അനുബന്ധ ചെലവുകള്‍ക്കും പണമില്ലാതെ ദരിദ്ര കുടുംബത്തിലെ അംഗമായ കമലം (47) മലപ്പുറം ജില്ലാ കലക്ടറുടെ കനിവുകാത്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ദരിദ്ര കുടുംബത്തില്‍പെട്ട, സ്വന്തമായി വീടില്ലാത്ത ഇവര്‍ ഏറെക്കാലമായി ആലങ്കോട് ഗ്രാമപഞ്ചായത്തില്‍പെട്ട കാളാച്ചാല്‍ പ്രദേശത്ത് വാടക വീട്ടില്‍ താമസിക്കുകയാണ്. നിര്‍മാണ തൊഴിലാളിയായ ഭര്‍ത്താവ് അരുമൈ നാഥനുമായി മിശ്രവിവാഹമായതിനാല്‍ ബന്ധുക്കളും സഹായത്തിനത്തെുന്നില്ല. ഹൃദയ വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായുള്ള സര്‍ക്കാറിന്‍െറ ധനസഹായത്തിനായി കാരുണ്യ ബെനവലന്‍റ് ഫണ്ടില്‍നിന്ന് തുക അനുവദിക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് കുടുംബത്തിന്‍െറ പേരില്‍ റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ ജന്മനാട് പാലക്കാടായതിനാല്‍ നൂലാമാലകള്‍ വലക്കുകയാണ്. പുതിയ റേഷന്‍ കാര്‍ഡ് കിട്ടാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ പൊന്നാനി സപൈ്ള ഓഫിസില്‍നിന്ന് താല്‍ക്കാലിക റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ കലക്ടറുടെ ഉത്തരവ് പ്രതീക്ഷിച്ചിരിക്കുകയാണ് ഈ കുടുംബം. ഇവരുടെ പേരില്‍ ആലങ്കോട് പഞ്ചായത്തിലെ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലഭിച്ചിട്ടുണ്ട്. ഇവരുടെ സഹായത്തിനായി പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകരും രംഗത്തത്തെിയിട്ടുണ്ട്. മകന്‍ സജുവിന്‍െറ പേരില്‍ സഹായത്തിനായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 15470100050937, ഫെഡറല്‍ ബാങ്ക് എടപ്പാള്‍, ഐ.എഫ്.എസ്.സി -FDRL0001547. ഫോണ്‍: 8156994307.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.