മങ്കട: ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നുപിടിച്ച മഞ്ഞപ്പിത്തം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പടരുന്നു. രോഗത്തിന്‍െറ പ്രധാന ഉറവിട കേന്ദ്രമായ കര്‍ക്കിടകം എല്‍.പി സ്കൂളില്‍ സ്ഥിതി നിയന്ത്രണ വിധേയമായില്ല. സ്കൂള്‍ പ്രധാനാധ്യാപികയെ മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂളിലെ വൃത്തിഹീനമായ ശൗചാലയവും മറ്റു സാഹചര്യങ്ങളും കാരണമാണ് സ്കൂളില്‍ മഞ്ഞപ്പിത്തം പടര്‍ന്നത്. ബോധവത്കരണ ക്ളാസും ക്ളോറിനേഷനുമായി ആരോഗ്യ വകുപ്പ് സജീവമാണെങ്കിലും രോഗം പടരുന്നുണ്ടെന്നാണ് വിവരം. നാല്‍പതോളം കുട്ടികള്‍ക്ക് ഈ സ്കൂളില്‍തന്നെ മഞ്ഞപ്പിത്തം ബാധിച്ചു. സ്കൂളില്‍നിന്ന് വ്യാപകമായി രോഗം പടര്‍ന്നതിനാല്‍ സ്കൂള്‍ അടച്ചിട്ട് പ്രതിരോധ പ്രവര്‍ത്തനം നടത്താനും ആരോഗ്യവകുപ്പ് ആലോചിച്ചിരുന്നു. എന്നാല്‍, വാര്‍ഷിക പരീക്ഷ തുടങ്ങുന്ന സമയമായതിനാല്‍ അതിന് സാധിച്ചില്ല. കര്‍ക്കിടകം പ്രദേശത്തെ രണ്ട് കോളനികളിലും ഊര്‍ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പ്രദേശത്തെ 350ഓളം വീടുകളില്‍ ആശാപ്രവര്‍ത്തകരുടെ സഹകരണത്തോടെ ക്ളോറിനേഷന്‍ നടത്തുന്നുണ്ടെന്നും അതോടൊപ്പം പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ക്ളോറിനേഷന്‍ നടത്താന്‍ തുടങ്ങിയതായും മങ്കട സി.എച്ച്.സിയിലെ ജൂനിയര്‍ എച്ച്.ഐ ശ്രീജിത്ത് പറഞ്ഞു. രോഗം പൂര്‍ണമായി സുഖപ്പെടാത്ത കുട്ടികളില്‍നിന്ന് വെള്ളത്തിലൂടെയും മറ്റു ഭക്ഷ്യവസ്തുക്കളിലൂടെയും രോഗം പടരുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍െറ നിഗമനം. എന്നാല്‍, മഞ്ഞപ്പിത്ത ലക്ഷണങ്ങളുമായി മങ്കട താലൂക്കാശുപത്രിയില്‍ എത്തുന്നവര്‍ക്ക് രക്തപരിശോധനക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മങ്കട താലൂക്കാശുപത്രിയില്‍ ഇതിനുള്ള സൗകര്യമില്ല. കടന്നമണ്ണ, കര്‍ക്കിടകം ഭാഗങ്ങളില്‍ ചിക്കന്‍പോക്സ് പടരുന്നതായും റിപ്പോര്‍ട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.