നിലമ്പൂര്‍: പന്തിരായിരം, മൂവായിരം സംരക്ഷിത വനമേഖലകള്‍ ഉള്‍പ്പടെ നിലമ്പൂര്‍ വനത്തിലെ മൂന്ന് റെയ്ഞ്ചുകളിലായി പടര്‍ന്നുപിടിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല. ഇതിനകം ആയിരത്തിലധികം ഹെക്ടര്‍ സ്വാഭാവിക വനം കത്തി നശിച്ചു. വഴിക്കടവ്, കരുളായി, എടവണ്ണ റെയ്ഞ്ചുകളിലാണ് കാട്ടുതീ പടരുന്നത്. കൂടുതല്‍ വനമേഖലകള്‍ തീ കീഴടക്കുകയാണ്. ഒരാഴ്ചയായി തുടരുന്ന കാട്ടുതീ ഇടവേളയില്‍ കെട്ടടങ്ങിയിരുന്നെങ്കിലും തിങ്കളാഴ്ച മുതല്‍ വീണ്ടും കാണപ്പെട്ടു. എടവണ്ണ റെയ്ഞ്ചിലെ അതീവ ജൈവപ്രാധാന്യമുള്ള പന്തിരായിരം, മുവായിരം വനമേഖലയിലും വഴിക്കടവ് റെയ്ഞ്ചിലെ പൂതിക്കുന്ന്, ശങ്കരംമല, നാടുകാണി ചുരം താഴ്വാരം, നെല്ലിക്കുത്ത് വനത്തിലെ രണ്ടാംപാടം, വലിയപാടം,കരുളായി റെയ്ഞ്ചിലെ പുഞ്ചക്കൊല്ലി കോളനിയോട് ചേര്‍ന്നുള്ള തേക്ക് പ്ളാന്‍േറഷന്‍ എന്നിവിടങ്ങളിലാണ് തീ നാശം വിതച്ചത്. ബുധനാഴ്ചയും ഈ മേഖലകളില്‍ തീ പടരുകയാണ്. ജനവാസ കേന്ദ്രത്തില്‍ നിന്നും ഒന്നുമുതല്‍ അഞ്ച് കിലോമീറ്റര്‍ ഉള്‍വനത്തിലാണ് പടരുന്നത്. ഇത് നിയന്ത്രണവിധേയമാക്കാന്‍ വനം വകുപ്പിന്‍െറ ഭാഗത്ത് നിന്നും കാര്യമായ ഇടപ്പെടല്‍ ഉണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ തീ നിലമ്പൂര്‍ വനമേഖല കീഴടക്കുകയാണ്. വന്‍മരങ്ങളുള്‍പ്പെടെ അഗ്നിക്കിരയായി കാടിന്‍െറ സ്വാഭാവികതക്ക് കോട്ടം തട്ടിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ നിലനില്‍പ്പിനും ഭീഷണിയായിരിക്കുന്ന കാട്ടുതീ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി തോത് വര്‍ധിച്ചിട്ടുണ്ട്. പ്രതിരോധ നടപടി ഈ വര്‍ഷം പേരില്‍ ഒതുങ്ങിയതായി ആക്ഷേപമുണ്ട്. ഫണ്ടിന്‍െറ ലഭ്യതകുറവാണ് തിരിച്ചടിയായതെന്നായിരുന്നു വനം വകുപ്പിന്‍െറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.